Follow KVARTHA on Google news Follow Us!
ad

എല്‍.ഡി.എഫ്. യോഗം ബുധനാഴ്ച്ച: ചര്‍ച്ച നിര്‍ണ്ണായകം

സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു നടത്തിവരുന്ന സമരപരിപാടികള്‍ വിലയിരുത്തുന്നതിനായി LDF Meeting, Wednesday, Solar Scam, Oommen Chandy, Resignation
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു നടത്തിവരുന്ന സമരപരിപാടികള്‍ വിലയിരുത്തുന്നതിനായി ബുധനാഴ്ച്ച എല്‍.ഡി.എഫ്. യോഗം ചേരും. സമരം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളാകും യോഗം ചര്‍ച്ച ചെയ്യുക.

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെ സെക്രട്ടേറിയറ്റില്‍ പ്രവേശിപ്പിക്കാതെ സെക്രട്ടേറിയറ്റ് വളയല്‍, മന്ത്രിമാരെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കാതിരിക്കല്‍ തുടങ്ങിയ ശക്തമായ സമരപരിപാടികള്‍ക്കാകും ബുധനാഴ്ച്ച നടക്കുന്ന എല്‍.ഡി.എഫ്. യോഗം രൂപം നല്‍കുകയെന്നാണ് അറിയാന്‍ കഴിഞ്ഞത്. സരിതയുടെ മൊഴിയില്‍ മന്ത്രിമാരടക്കമുള്ളവരുടെ പേരുകള്‍ ഉണ്ടാകുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.
LDF Meeting, Wednesday, Solar Scam, Oommen Chandy, Resignation

എന്നാല്‍, സരിത കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഉന്നതരുടെ പേരുകളില്ലെന്നു മനസിലായ സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നതിനായി എല്‍.ഡി.എഫ്. യോഗം ചേരുന്നത്. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കളക്‌ട്രേറ്റുകളിലും എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ രാപകല്‍ സമരം നടന്നുവരികയാണ്.

Keywords: LDF Meeting, Wednesday, Solar Scam, Oommen Chandy, Resignation, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment