ഉത്തരാഖണ്ഡിലെ മരണ സംഖ്യ 10,000: സ്പീക്കറും മുഖ്യമന്ത്രിയും രണ്ട് തട്ടില്‍

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ മരണസംഖ്യ സംബന്ധിച്ച് സംസ്ഥാന മുഖ്യമന്ത്രിയും സ്പീക്കറും രണ്ട് തട്ടില്‍. പ്രകൃതിദുരന്തത്തില്‍ 10,000 പേരില്‍ കൂടുതല്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് സ്പീക്കര്‍ ഗോവിന്ദ് സിംഗ് കുഞ്ച്വാള്‍ വ്യക്തമാക്കിയത്. എന്നാല്‍ സ്പീക്കറുടെ പ്രസ്താവന തെറ്റാണെന്ന് മുഖ്യമന്ത്രി വിജയ് ബഹുഗുണ അറിയിച്ചു. സ്പീക്കര്‍ക്ക് ഈ വിവരങ്ങള്‍ എവിടെ നിന്നുകിട്ടിയെന്ന് അറിയില്ല. ദുരന്തത്തിന്റെ കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടും വിജയ് ബഹുഗുണ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വിജയ് ബഹുഗുണ ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ പ്രളയബാധിതപ്രദേശങ്ങളിലെ ദുരന്തത്തിന്റെ വ്യാപ്തി നേരില്‍ കണ്ടതിനാലാണ് ഇത്രയും പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് താന്‍ വ്യക്തമാക്കുന്നതെന്ന് ഗോവിന്ദ് സിംഗ് നേരത്തേ പറഞ്ഞിരുന്നു. ഗര്‍വാളില്‍ നിന്നും തിരിച്ചുവരുന്നതിനിടയില്‍ 5,000 ത്തിനും 10,000 ഇടയില്‍ ആളുകള്‍ മരിച്ചിട്ടുണ്ടാകാമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ ലഭിച്ച മൃതദേഹങ്ങളുടെയും ടെലിഫോണ്‍ കോളുകളുടേയും ഇരകളുടെ ബന്ധുക്കളുടേയും പരാതിയുടെ അടിസ്ഥാനത്തില്‍ മരണസംഖ്യ 10,000 കവിയുമെന്നാണ് കണക്കുകൂട്ടലെന്നും ഗോവിന്ദ് സിംഗ് വ്യക്തമാക്കിയിരുന്നു.

വിവിധ വെബ്‌സൈറ്റുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങളനുസരിച്ച് ആയിരക്കണക്കിനാളുകളെയാണ് പ്രകൃതിദുരന്തത്തില്‍ കാണാതായിരിക്കുന്നത്. മരണസംഖ്യ പതിനായിരങ്ങള്‍ കവിയുമെന്നാണ് ദുരന്തത്തെ അതിജീവിച്ചവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പറയുന്നത്. എന്നാല്‍ ഈ കണക്കുകള്‍ തികച്ചും തെറ്റാണെന്നാണ് കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.

National news, Dehradun, Army, Air Force, Paramilitary forces, Successfully, Managed, Rescue, Over 100,000 people, Flood-ravaged, Uttarakhand, 14 days.
SUMMARY: New Delhi/Dehradun: Uttarakhand Chief Minister Vijay Bahuguna has dubbed as "inaccurate" the state Assembly Speaker's claim that more than 10,000 people may have died in the flash floods and landslides that were triggered by torrential rain in the state two weeks ago. Home Minister Sushil Kumar Shinde has said that more than 900 people have died in the massive calamity.

Keywords: National news, Dehradun, Army, Air Force, Paramilitary forces, Successfully, Managed, Rescue, Over 100,000 people, Flood-ravaged, Uttarakhand, 14 days.

Post a Comment

Previous Post Next Post