ജയ്പൂരിലെ ജ്വല്ലറി കവര്‍ച: നാല് മലയാളികള്‍ ഉള്‍പെടെ ആറുപേര്‍ അറസ്റ്റില്‍

മംഗലാപുരം: രാജസ്ഥാന്‍ ജയ്പൂരിലെ ജ്വല്ലറിയില്‍ നിന്ന് തോക്ക് ചൂണ്ടി ജീവനക്കാരെ ബന്ദിയാക്കിയ ശേഷം 72 കിലോ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച സംഭവത്തില്‍ നാല് മലയാളികള്‍ഉള്‍പെടെ ആറുപേരെ പോലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാന്‍ പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ് പ്രതികളെ പിടികൂടിയത്.

പ്രതികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാസര്‍കോട് സ്വദേശികളായ ഫാറൂഖ്, ഹംസ കുഞ്ഞി, കണ്ണൂരിലെ അബ്ദുല്‍ സത്താര്‍, തിരുവന്തപുരത്തെ ശ്രീജിത്ത്, മംഗലാപുരം സൂറത്കല്ലിലെ പ്രകാശ്, രാജസ്ഥാന്‍ ഉദയപുരത്തെ പാര്‍വത്‌സിംഗ് എന്നിവരെയാണ് അങ്കോല ബോളഗുളി പോലീസ് അറസ്റ്റു ചെയ്തത്. പാര്‍വത്‌സിംഗിന്റെ ഭാര്യ രേണു അറസ്റ്റിലായതായും റിപോര്‍ട്ടുകളുണ്ട്. ഇവരില്‍ നിന്നും 50 കിലോ സ്വര്‍ണം പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് അറസ്റ്റ്.

Mangalore, Arrest, Robbery, Malayalees, Police, Rajastan, National, Gold, Kerala News, International News, ഈമാസം 24നാണ് രാം കിഷോര്‍ അഗര്‍വാള്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആര്‍.കെ. ജ്വല്ലറിയില്‍ സംഘം കവര്‍ച നടത്തിയത്. പട്ടാപ്പകല്‍ വാഹനത്തിലെത്തിയ ഇവര്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിക്കകത്ത് കയറി തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം ബന്ദിയാക്കി ആഭരണങ്ങള്‍ വാരിക്കെട്ടി സ്ഥലം വിടുകയായിരുന്നു. കാറില്‍ കര്‍ണാടക വഴി കേരളത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു മോഷ്ടാക്കളെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിന്നീട് രാജസ്ഥാന്‍ പോലീസിനു കൈമാറി.

Related News: 
ജയ്പൂരിലെ ജ്വല്ലറി കവര്‍ച: രണ്ടു കാസര്‍കോട്ടുകാരുള്‍പെടെ 7 പേര്‍ അറസ്റ്റില്‍

Keywords: Mangalore, Arrest, Robbery, Malayalees, Police, Rajastan, National, Gold, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

Previous Post Next Post