Follow KVARTHA on Google news Follow Us!
ad

അച്ഛന്‍

അച്ഛന്‍, എനിക്കച്ഛന്‍ മാത്രമല്ല നല്ല കളിത്തോഴന്‍ എന്റെ അച്ഛന്‍. പാലതന്‍ ശിഖരമറുത്തെടുത്തച്ഛന്‍, പകിടമെനഞ്ഞു പിന്നുത്രാട രാത്രിയില്‍, പകിട കളിച്ചു Father, Poem, Son, Game, Failed, Farmer, Obit, Malayalam News, National News, Kerala News, International News

ബി. ശ്രീകുമാര്‍

ച്ഛന്‍, എനിക്കച്ഛന്‍ മാത്രമല്ല
നല്ല കളിത്തോഴന്‍ എന്റെ അച്ഛന്‍.
പാലതന്‍ ശിഖരമറുത്തെടുത്തച്ഛന്‍, പകിടമെനഞ്ഞു
പിന്നുത്രാട രാത്രിയില്‍, പകിട കളിച്ചു രസിച്ചു ഞങ്ങള്‍.

പ്ലാവില തൊപ്പി തലയില്‍ വച്ചു ഞാന്‍,
പോലീസായച്ഛന്‍ കള്ളനുമായ്.
ഓലപന്ത് മെനഞ്ഞു തന്നു പിന്നെ,
ഓല പാമ്പിന്റെ സൂത്രം കാട്ടി.

എല്ലാം കണ്ടു രസിച്ചു ഞാനും
കൂട്ടായച്ഛന്‍ ചേര്‍ന്ന്‌നിന്നു.
കവിതകള്‍ ചൊല്ലി രസിച്ചു ഞങ്ങള്‍
കാലക്കെടുതികള്‍ മറന്നുനിന്നു.

കണ്ണ് പൊത്തിക്കളി, സാറ്റ് കളിച്ചു
അച്ഛനെനിക്കെന്നും കൂട്ടായി
എന്നച്ഛനെനിക്കെന്നും കൂട്ടായി.

വെള്ളത്തില്‍ ഊളിയിട്ടച്ഛന്‍,
മുങ്ങിയും പൊങ്ങിയും കൗതുകമായി,
പിന്നെ, നീന്താന്‍ പഠിപ്പിച്ചു, നിവരാന്‍ പഠിപ്പിച്ചു.

പാഠങ്ങള്‍ ഒക്കെ ഉറക്കെ ചൊല്ലി ഞാന്‍
ചൊല്ലിലെ തെറ്റച്ഛന്‍ തലോടി തിരുത്തി.

പാളത്തൊപ്പിയും വച്ചുകൊണ്ടച്ഛന്‍
കൃഷി പാഠങ്ങള്‍ ചൊല്ലി പഠിപ്പിച്ചു പിന്നെ,
കര്‍ഷകന്‍ നാടിന്റെ അഭിമാനമാണെന്ന
'സൂക്തവാക്യം' കാതിലോതി
'സൂക്തവാക്യം' കാതിലോതി.

കുട്ടിയും, കോലും കളിച്ചു പിന്നെ,
കബഡി കളിച്ചു ഞാന്‍ ജേതാവായി.
തോല്ക്കുകയായിരുന്നച്ഛന്‍,
ഞാന്‍ തോല്‍ക്കാതിരിക്കുവാനെന്നും
ഞാന്‍ തോല്‍ക്കാതിരിക്കുവാനെന്നും.

കടംകൊണ്ട് കാര്യംനടത്തി
ഞാന്‍ കരയാതിരിക്കുവാനച്ഛന്‍
ഞാന്‍ കരയാതിരിക്കുവാനച്ഛന്‍.

തോല്‍ക്കുകയായിരുന്നെന്നച്ഛന്‍,
എന്‍മുന്നില്‍ തോല്‍ക്കുകയിരുന്നെന്നും,
ഞാന്‍ തോല്‍ക്കാതിരിക്കുവാന്‍ വേണ്ടി
ഞാന്‍ തോല്‍ക്കാതിരിക്കുവാന്‍ വേണ്ടി.

കാലം വേഗത്തില്‍ മാഞ്ഞുമറഞ്ഞു,
കൊതിതീരുംമുന്നേയെന്‍ച്ഛന്‍ മറഞ്ഞു
എന്‍ കൊതിതീരുംമുന്നേയെന്‍ച്ഛന്‍ മറഞ്ഞു.

കാലമൊരുകോമാളി, കാലനും കോമാളി
കാലനും, കാലവും ഒക്കെയും കോമാളി,
കാലമൊരുകോമാളി, കാലനും കോമാളി
കാലനും, കാലവും ഒക്കെയും കോമാളി.

(സമര്‍പ്പണം:
ദിവംഗതനായ എന്റെ അച്ഛന്)

Father, Poem,  Son, Game, Failed, Farmer, Obit, Malayalam News, National News, Kerala News











Keywords: Father, Poem,  Son, Game, Failed, Farmer, Obit, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment