Follow KVARTHA on Google news Follow Us!
ad

കാലവര്‍ഷം കനിഞ്ഞു; 81 ശതമാനം അധികം മഴ ലഭിച്ചു

പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി സംസ്ഥാനത്ത് ഇക്കുറി കാലവര്‍ഷത്തില്‍ പെയ്തിറങ്ങിയത് 81 ശതമാനം അധികം മഴ. ഈ മാസം ഒന്നു മുതല്‍ 26 വരെയുള്ള കണക്ക് അനുസരിച്ച്. Rain, Kerala, Monsoon
തിരുവനന്തപുരം: പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി സംസ്ഥാനത്ത് ഇക്കുറി കാലവര്‍ഷത്തില്‍ പെയ്തിറങ്ങിയത് 81 ശതമാനം അധികം മഴ. ഈ മാസം ഒന്നു മുതല്‍ 26 വരെയുള്ള കണക്ക് അനുസരിച്ച് 437 മില്ലീമീറ്റര്‍ മഴയാണ് അധികം ലഭിച്ചതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു.

ജൂണില്‍ സാധാരണ 540 മില്ലീമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് 977 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ജില്ലാതല കണക്കുകള്‍ നോക്കുമ്പോള്‍ കണ്ണൂരിനാണ് മഴ സമൃദ്ധി, 693 മില്ലീ മീറ്ററിന്‍െറ സ്ഥാനത്ത് 1408 മില്ലീമീറ്ററാണ് പെയ്തത്, 103 ശതമാനം അധികം. ഇടുക്കിയില്‍ 99 ശതമാനം മഴ അധികം ലഭിച്ചു. 536 മില്ലീമീറ്റര്‍ വേണ്ടിടത്ത് 1068 മില്ലീമീറ്റര്‍. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തതിനാല്‍ അടുത്ത സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ പ്രതിസന്ധിയും ഒഴിയും. അധികമഴ ലഭിച്ച ജില്ലകളുടെ പട്ടികയില്‍ കാസര്‍കോടും പത്തനംതിട്ടയുമാണ് പിന്നില്‍. പത്തനംതിട്ടയില്‍ 46 ശതമാനവും കാസര്‍കോട് 49 ശതമാനവും മാത്രമാണ് അധികമഴ ലഭിച്ചത്.
Rain, Kerala, Monsoon

Summary: Monsoon shover chear the keralaites by giving, 81 percent extra rain as expected in june. Noramallay 540 millimeter rain will get only in june. In this year it already crossed 977 millimeters

Keywords: Rain, Kerala, Monsoon

إرسال تعليق