Follow KVARTHA on Google news Follow Us!
ad

ഗ്യാലക്സി എസ്4 മിനി; സവിശേഷതകള്‍ ഇതൊക്കെ

ഗ്യാലക്സി എസ്4 ഷോറൂമിലെ കണ്ണാടി കൂടില്‍ കണ്ട് തൃപ്തിയടയാന്‍ വിധിക്കപ്പെട്ടവര്‍ക്കായി ഗ്യാലക്സി Samsung Galaxy S4, Galaxy S4 Mini, Cut down Version, Malayalam news, Kerala News, International News, National News, Gulf News, Health News
ഗ്യാലക്സി എസ്4 ഷോറൂമിലെ കണ്ണാടി കൂടില്‍ കണ്ട് തൃപ്തിയടയാന്‍ വിധിക്കപ്പെട്ടവര്‍ക്കായി ഗ്യാലക്സി എസ്4 മിനി വരുന്നു. നാളുകളായുള്ള അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഫോണിന്‍െറ സവിശേഷതകള്‍ ഒൗദ്യോഗികമായി തന്നെ പുറത്തുവന്നു.

4.3 ഇഞ്ചിന്‍െറ സൂപ്പര്‍ അമോലെഡ് ടച്ച് സ്ക്രീനാണ് ഫോണിനുള്ളത്. 960x540 പിക്സല്‍ ആണ് സ്ക്രീന്‍ റെസല്യൂഷന്‍. 256പി.പി.ഐ ആണ് പിക്സല്‍ സാന്ദ്രത. ടച്ച് വിസ് യൂസര്‍ ഇന്‍റര്‍ഫേസോട് കൂടിയ ആന്‍ഡ്രോയിഡ് ജെല്ലി ബീനാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 1.7 ജിഗാഹെര്‍ട്സ് ഡ്യുവല്‍ കോര്‍ പ്രോസസറും 1.5 ജി.ബിയുമാണ് ഫോണിന്‍െറ കരുത്ത്. എട്ട് ജി.ബി ഇന്‍േറണല്‍ സ്റ്റോറേജില്‍ അഞ്ച് ജി.ബി വരെ ഉപയോഗിക്കാം. 64 ജി.ബി വരെയുള്ള മൈക്രോ എസ്.ഡി കാര്‍ഡും ഉപയോഗിക്കാം.

4 ജി, 3 ജി നെറ്റ്വര്‍ക്കുകളെ പിന്തുണക്കുന്ന രണ്ട് മോഡലുകളാകും വിപണിയിലിറക്കുക. 4 ജി മോഡലിന് എന്‍.എഫ്.സി കണക്ടിവിറ്റിയുമുണ്ടാകും. മികച്ച പിക്ചര്‍ ക്വാളിറ്റി ഉറപ്പാക്കുന്ന എട്ട് എം.പി റിയര്‍ കാമറയും 1.9 മെഗാപിക്സലിന്‍െറ ഫ്രണ്ട് കാമറയുമാണ് ഇതിന് ഉള്ളത്. സൗണ്ട് ആന്‍റ് ഷോട്ട്, ബെസ്റ്റ് ഫോട്ടോ, ഹൈ ഡൈനാമിക്ക് റേഞ്ച് തുടങ്ങിയ നൂതന ഫീച്ചറുകളും കാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1900 എം.എ.എച്ച് ബാറ്ററിക്ക് പുറമെ സാംസംഗ് വികസിപ്പിച്ചെടുത്ത സുരക്ഷാ സംവിധാനമായ നോക്സും ഇതിലുണ്ടാകും. 107 ഗ്രാമാണ് ഫോണിന്‍െറ തൂക്കം. എസ്.ട്രാവല്‍, എസ്.ഹെല്‍ത്ത്, എസ് വോയിസ്,അഡാപ്റ്റ് സൗണ്ട് തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്.
Samsung Galaxy S4, Galaxy S4 Mini, Cut down Version, Malayalam news, Kerala News, International News, National News, Gulf News, Health News
SUMMARY: Following a similar pattern to the Samsung Galaxy S3 launch, the Samsung Galaxy S4 is to be followed by the Samsung Galaxy S4 Mini.
Officially unveiled by Samsung, the S4 Mini is a cutdown, smaller version of its big brother. We've got all the latest information on its specs, release date and price.
Although its name suggests a handset that's quite small, the Galaxy S4 Mini still has a rather large 4.3in screen. To put this into context, that's smaller than the 4.99in screen on the fullsize Galaxy S4, but larger than the 4in screen in the iPhone 5.

Keyword: Samsung Galaxy S4, Galaxy S4 Mini, Cut down Version, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment