കൊല്‍ക്കത്ത: സാത്തന്റെ വചനങ്ങള്‍ എന്ന നോവലിലൂടെ വിവാദ നായകനായ
എഴുത്തുകാരന് സല്മാന് റുഷ്ദിയുടെ കൊല്‍ക്കത്ത സന്ദര്‍ശനം റദ്ദാക്കി. ചില മുസ്ലിം
സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് സുരക്ഷാപ്രശ്നം
ഉന്നയിച്ചാണ് റുഷ്ദിയുടെ സന്ദര്‍ശനം റദ്ദാക്കിയത്.
റുഷ്ദിയുടെ പ്രശസ്ത നോവല്‍ 'മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍' ദീപാമേത്ത ചലച്ചിത്രമാക്കിയിരുന്നു. മിഡ്നൈറ്റ് ചില്‍ഡ്രന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന ചടങ്ങാണ് മാറ്റിവെച്ചത്. ദീപാ മേത്ത, നടന് രാഹുല്‍ ബോസ് എന്നിവര്‍ക്കൊപ്പമാണ് കൊല്‍ക്കത്തയില്‍ റുഷ്ദിയുടെ ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്നത്.
ഒരു സാഹിത്യ പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ടായിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ചില മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സാത്താനിക് വേഴ്സസിന്റെ കര്‍ത്താവായ റുഷ്ദിയെ നഗരത്തില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രകടനങ്ങള്‍ നടന്നു. മുംബൈയില്‍നിന്ന് എത്തുന്ന റുഷ്ദിയെ തടയുന്നതിന് ഇവരില്‍ ചിലര്‍ വിമാനത്താവളത്തിന് പുറത്തു കാത്തു നിന്നിരുന്നു. ഇതിനിടെയാണ് സന്ദര്‍ശനം റദ്ദാക്കിയത്.

Keywords: Protection, Salman Rushdi, Kolkata, Visit, Cancelled, Writer, Mumbai, Airport, March, Muslim, Litterateur, National.