Follow KVARTHA on Google news Follow Us!
ad

രണ്ടു വയസുകാരിയെ ജോലിക്കാരി മര്‍ദിച്ച സംഭവം അന്വേഷിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു

വാടക വീട്ടില്‍ താമസിക്കുന്ന അധ്യാപക ദമ്പതികളുടെ രണ്ടു വയസുകാരിയായ മകളെ ജോലിക്കാരി മര്‍ദിക്കുകയും Alappuzha, Teachers, Family, Perents, House, Children, Job, Kvartha, Malayalam News, Kerala Vartha, Attack, District Collector, Investigates, Kerala.
ആലപ്പുഴ: വാടക വീട്ടില്‍ താമസിക്കുന്ന അധ്യാപക ദമ്പതികളുടെ രണ്ടു വയസുകാരിയായ മകളെ ജോലിക്കാരി മര്‍ദിക്കുകയും ക്രൂരത കാട്ടുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തി അടിയന്തിരമായി റിപോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ ഉത്തരവിട്ടു. കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും വേലക്കാരിയില്‍ നിന്നും തെളിവെടുപ്പ് നടത്തി ഉടന്‍ റിപോര്‍ട്ട് സമര്‍പിക്കാന്‍ ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി.ലില്ലിയെ കലക്ടര്‍ ചുമതലപ്പെടുത്തി.

വേലക്കാരിയായിരുന്നു പകല്‍ സമയങ്ങളില്‍ കുട്ടിയെ നോക്കിയിരുന്നത്. വൈകുന്നേരങ്ങളില്‍ കുട്ടി ഭയചകിതയായിരിക്കുന്നത് ശ്രദ്ധിച്ചാണ് മാതാപിതാക്കള്‍ വീട്ടില്‍ രഹസ്യമായി ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി സ്ഥാപിച്ചത്.
Alappuzha, Teachers, Family, Perents, House, Children, Job, Kvartha, Malayalam News, Kerala Vartha, Attack, District Collector, Investigates, Kerala.

തങ്ങള്‍ ജോലിക്ക് പോകുന്ന സമയത്ത് വേലക്കാരി കുട്ടിയെ മര്‍ദിക്കുന്നതും ക്രൂരതകാട്ടുന്നതും ക്യാമറയിലൂടെ മാതാപിതാക്കള്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ശ്രദ്ധിക്കാതെ ടിവി കണ്ടും ഭക്ഷണം കഴിച്ചും നേരം പോക്കിയിരുന്ന വേലക്കരി കുട്ടിയെ മര്‍ദിക്കുന്നതുകണ്ട് മനംനൊന്ത മാതാപിതാക്കള്‍ വേലക്കാരിയെ വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു.

Related News:
ജോലിക്കാരിയുടെ ക്രൂരത മാതാപിതാക്കള്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വിയില്‍ കണ്ടു

Keywords: Alappuzha, Teachers, Family, Perents, House, Children, Job, Kvartha, Malayalam News, Kerala Vartha, Attack, District Collector, Investigates, Kerala, Camera, CCTV.

Post a Comment