Follow KVARTHA on Google news Follow Us!
ad

ജോലിക്കാരിയുടെ ക്രൂരത മാതാപിതാക്കള്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വിയില്‍ കണ്ടു

രണ്ടുവയസുകാരിയോട് ജോലിക്കാരിയുടെ മനുഷ്യത്വമില്ലാത്ത ക്രൂരത വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി. House, Alappuzha, Teachers, Job, Children, Daughter, Family, Kvartha, Malayalam News, Kerala Vartha, Camera, Father, Mother.
ആലപ്പുഴ: രണ്ടുവയസുകാരിയോട് ജോലിക്കാരിയുടെ മനുഷ്യത്വമില്ലാത്ത ക്രൂരത വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി.യില്‍ പതിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഭയചകിതരായി. ആലപ്പുഴ നഗരത്തിലെ അധ്യാപക ദമ്പതികളുടെ രണ്ട് വയസുള്ള കുട്ടിയെ ആറുമാസമായി ജോലിക്കാരിയാണ് പകല്‍ സമയങ്ങളില്‍ വീട്ടില്‍ പരിപാലിക്കുന്നത്.

എന്നാല്‍ വൈകിട്ട് വീട്ടില്‍ വരുമ്പോള്‍ അധികം സംസാരിക്കാതെ പേടിച്ചുവിറച്ചിരിക്കുന്ന കുട്ടിയുടെ രൂപം മാതാപിതാക്കളില്‍ ഭയമുളവാക്കി. തുടര്‍ന്ന് വേലക്കാരി അറിയാതെ ഇവര്‍ വീട്ടില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി സ്ഥാപിക്കുകയായിരുന്നു.

രണ്ടു വയസുള്ള കുട്ടിയെ വേലക്കാരി മര്‍ദ്ദിക്കുന്നതും, തൊഴിക്കുന്നതും, ഭക്ഷണം കുഞ്ഞിന് കൊടുക്കാതെ സ്വയം ഭക്ഷണം കഴിച്ച് ടിവി കണ്ട് രസിക്കുന്നതും ക്യാമറ ഒപ്പിയെടുത്തു. സത്യാവസ്ഥ കണ്ട മാതാപിതാക്കള്‍ വേലക്കാരിയെ വീട്ടില്‍ നിന്നും പുറത്താക്കി.

House, Alappuzha, Teachers, Job, Children, Daughter, Family, Kvartha, Malayalam News, Kerala Vartha, Camera, Father, Mother.ജോലിക്കാരിക്കെതിരെ നിയമനടപടികള്‍ സംബന്ധിച്ച ആലോചനയ്ക്കായി ശിശുക്ഷേമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ദമ്പതികളുടെ ബന്ധുക്കള്‍ വഴിയാണ് ജോലിക്കാരി വീട്ടിലെത്തിയത്.

Keywords: House, Alappuzha, Teachers, Job, Children, Daughter, Family, Kvartha, Malayalam News, Kerala Vartha, Camera, Father, Mother, Closed circuit T.V.

Post a Comment