Follow KVARTHA on Google news Follow Us!
ad

അറസ്റ്റ് ഒഴിവാക്കാന്‍ ആശിഷ് നന്ദി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ദളിത് വിരുദ്ധ പരാമര്‍ശം നടത്തി കേസിലകപ്പെട്ട ആശിഷ് നന്ദി അറസ്റ്റ് ഒഴിവാക്കാനായി സുപ്രീം കോടതിയെ സമീപിച്ചു. National, New Delhi, Arrest, Anti-Dalit remarks, Sociologist, Ashis Nandy, Thursday, Supreme Court, Apex Court, Petition,

ന്യൂഡല്‍ഹി: ദളിത് വിരുദ്ധ പരാമര്‍ശം നടത്തി കേസിലകപ്പെട്ട ആശിഷ് നന്ദി അറസ്റ്റ് ഒഴിവാക്കാനായി സുപ്രീം കോടതിയെ സമീപിച്ചു. അറസ്റ്റില്‍ നിന്നും സം രക്ഷണം നല്‍കാനുള്ള ആശിഷ് നന്ദിയുടെ ഹര്‍ജി അപെക്‌സ് കോടതി ഫയലില്‍ സ്വീകരിച്ചു. വെള്ളിയാഴ്ച കോടതി വാദം കേള്‍ക്കും.

 National, New Delhi, Arrest, Anti-Dalit remarks, Sociologist, Ashis Nandy, Thursday, Supreme Court, Apex Court, Petition,ജയ്പൂര്‍ സാഹിത്യോല്‍സവത്തിലാണ് ആശിഷ് നന്ദി ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയത്. ദളിതരും പിന്നോക്കവിഭാഗക്കാരുമാണ് ഇന്ത്യയില്‍ അഴിമതി നടത്തുന്നതെന്നായിരുന്നു നന്ദിയുടെ പരാമര്‍ശം. എന്നാല്‍ തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും ഉന്നതകുല ജാതരായ അഴിമതിക്കാര്‍ പലപ്പോഴും കേസില്‍ അകപ്പെടാതെ രക്ഷപ്പെടുകയാണെന്നും ദളിതരും മറ്റ് പിന്നോക്കവിഭാഗക്കാരും കേസില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടാറില്ലെന്നുമായിരുന്നു താന്‍ പറഞ്ഞതെന്ന് നന്ദി പിന്നീട് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ആശിഷ് നന്ദിക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുകയായിരുന്നു.

SUMMERY: New Delhi: Fearing arrest over his alleged anti-Dalit remarks, noted sociologist Ashis Nandy on Thursday moved to the Supreme Court to seek respite. The Apex Court agreed to hear Nandy's petition seeking protection from arrest.

Keywords: National, New Delhi, Arrest, Anti-Dalit remarks, Sociologist, Ashis Nandy, Thursday, Supreme Court, Apex Court, Petition,

Post a Comment