തൃശൂര്‍: തൃശൂര്‍ ഡി.സി.സിയില്‍ നിന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ കൂട്ടമായി രാജി വെച്ചതിനെ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് രൂക്ഷമായി വിമര്‍ശിച്ചു. രാജിവെച്ചതിലൂടെ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ധിക്കരിച്ചിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. നേതാക്കള്‍ പരസ്യപ്രസ്താവന നടത്താന്‍ പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞാല്‍ മാത്രം പോരാ, അത് നടപ്പാക്കിക്കാണിക്കണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ഒ.അബ്ദുറഹ്മാന് കുട്ടിയെ ഡി.സി.സി പ്രസിഡന്റാക്കിയതില്‍ പ്രതിഷേധിച്ച് തൃശൂരിലെ 14 ഡി.സി.സി ഭാരവാഹികള്‍ രാജിവച്ചിരുന്നു.12 ജനറല്‍ സെക്രട്ടറിമാരും ഒരു വൈസ് പ്രസിഡന്റും ട്രഷററുമാണ് രാജിവെച്ചത്.
പുനഃസംഘടന സംബന്ധിച്ച ഹൈക്കമാന്‍ഡ് തീരുമാനം ഒരിക്കലും മാറില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ പാര്‍ട്ടിയെ തകര്‍ക്കുന്ന രീതിയിലേക്ക് അത് മാറരുതെന്നും ഉമ്മന്‍ചാണ്ടി അണികളോട് നിര്‍ദ്ദേശിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് നേതാക്കളുടെ കൂട്ടരാജി.

Keywords: Thrissur, DCC, President, Mullappalli Ramachandran, Criticism, Leaders, Resigned, Chief Minister, Umman Chandi, Kerala, Mullappally against DCC, Mass resignation a challenge to high command, says Mullappally