Follow KVARTHA on Google news Follow Us!
ad

അന്നു ജയലളിത പറഞ്ഞു, മഅ്ദനിക്കാര്യം അവിടെ നില്‍ക്കട്ടെ

അബ്ദുല്‍ നാസര്‍ മഅ്ദനി കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുമ്പോള്‍ തമിഴ്‌നാട് Thiruvananthapuram, Abdul Nasar Madani, Jayalalitha, Jail, P.K Kunjalikutty, Oommen Chandy, Kerala, Tamilnadu,
Thiruvananthapuram, Abdul Nasar Madani, Jayalalitha, Jail, P.K Kunjalikutty, Oommen Chandy, Kerala, Tamilnadu,
തിരുവനന്തപുരം: അബ്ദുല്‍ നാസര്‍ മഅ്ദനി കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുമ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ വെളിപ്പെടുത്തലില്‍ വസ്തുതാപരമായ പിശക്. താനും പി.കെ. കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജയലളിതയെ സന്ദര്‍ശിച്ചു മഅ്ദനിക്കു ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ കൃത്രിമ കാല്‍ മാറ്റിവയ്ക്കുന്നതടക്കമുള്ള നടപടികള്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നുവെന്നുമാണ് തിങ്കളാഴ്ച നിയമസഭയില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

എന്നാല്‍ അന്ന് മഅ്ദനിയുടെ വിഷയം സംസാരിക്കാന്‍ പോലും ജയലളിത തയ്യാറായില്ലെന്നു പിന്നീട് വ്യക്തമായിരുന്നു. കേരളവും തമിഴ്‌നാടും തമ്മിലുള്ള അന്തര്‍ സംസ്ഥാന നദീജല പ്രശ്‌നം ചര്‍ച ചെയ്യാനാണ് മുഖ്യമന്ത്രിയും അന്നത്തെ ജലവിഭവ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചെന്നൈയില്‍ പോകാന്‍ തീരുമാനിച്ചത്. 2001-2006 കാലയളവിലെ യുഡിഎഫ് സര്‍ക്കാരിലെ രണ്ടാം മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി അധികാരമേറ്റശേഷം 2005ല്‍ ആയിരുന്നു ഇത്.

മഅ്ദനിയുടെ ജയില്‍വാസം കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ചയായിരുന്നതുകൊണ്ട് അക്കാര്യം കൂടി കേരളസംഘം ജയലളിതയുമായി സംസാരിക്കണമെന്ന് യുഡിഎഫിലും പുറത്തും ആവശ്യമുയര്‍ന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെയും ഇന്നത്തെയും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെക്കൂടി മുഖ്യമന്ത്രി ഒപ്പം കൂട്ടിയത്. എന്നാല്‍, ജയലളിതയുമായി ചര്‍ച നടത്തുന്നതിനു നേരത്തേ തീരുമാനിച്ചിരുന്ന വിഷയങ്ങളുടെ കൂട്ടത്തില്‍ മഅ്ദനിയുടെ കാര്യം ഉള്‍പെടുത്തിയിരുന്നില്ല.

അന്തര്‍ സംസ്ഥാന നദീജല പ്രശ്‌നത്തിലുള്ള ചര്‍ച കഴിഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടിയും കേരള മന്ത്രിമാരും മഅ്ദനിയുടെ ജയില്‍വാസകാര്യവും ചികില്‍സയുടെ അത്യാവശ്യവും ജയലളിതയോട് ഉന്നയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മുഖ്യമന്ത്രിതല ചര്‍ചയുടെ അജന്‍ഡയില്‍ ഉള്‍പ്പെടുത്താത്ത കാര്യമായതിനാല്‍ അവര്‍ കേട്ടെന്നു വരുത്തുക മാത്രമാണ് ചെയ്തത്. മഅ്ദനിയുടെ ചികില്‍സാകാര്യത്തില്‍ എന്തെങ്കിലും ഉറപ്പു കൊടുക്കാന്‍ തയ്യാറായുമില്ല.

ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രിയെയും മറ്റും മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനിയും മറ്റും അന്നുതന്നെ കണ്ടിരുന്നു. ജയലളിതയുടെ പ്രതികരണം ആശാവഹമായിരുന്നില്ലെന്ന തരത്തിലുള്ള സൂചനയാണ് അന്ന് അവര്‍ക്ക് ലഭിച്ചത്. കൃത്രിമക്കാല്‍ മാറ്റിവയ്ക്കുന്ന കാര്യമൊന്നും അന്ന് ചര്‍ചയില്‍ തന്നെ വന്നിരുന്നില്ലെന്നും വിവരമുണ്ട്. മുഖ്യമന്ത്രിയുടെ ചേംബറില്‍ നിന്നു പുറത്തിറങ്ങിയ സൂഫിയ മഅ്ദനിയെ മാധ്യമ പ്രവര്‍ത്തകര്‍ കണ്ടപ്പോള്‍ അവരുടെ പ്രതികരണവും നിരാശ നിറഞ്ഞതായിരുന്നുതാനും.

തമിഴ്‌നാട്ടിലും കേരളത്തിലും ഭരണമാറ്റം ഉണ്ടാവുകയും മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വി.എസ്. അച്യുതാനന്ദന്‍ തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രി എം. കരുണാനിധിയെ 2006ല്‍ കാണുകയും ചെയ്ത ശേഷമാണ് മഅ്ദനിയുടെ ചികില്‍സാ കാര്യത്തില്‍ കാര്യമായ നടപടിയുണ്ടായത്. അതിനു മുമ്പ്, മഅ്ദനിയുടെ കൃത്രിമക്കാലിനു പകരം പാകമാകാത്ത കൃത്രിമക്കാല്‍ ഉറപ്പിക്കാന്‍ ശ്രമിച്ചത് കാലില്‍ മുറിവുണ്ടാക്കിയിരുന്നു. അതിനു വേറെ ചികില്‍സയും വേണ്ടിവന്നു.

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മഅ്ദനിയുടെ കാര്യത്തില്‍ ഏറ്റവും അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ച കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, വി.എം. സുധീരന്‍ എന്നിവരായിരുന്നുവെന്ന് പിന്നീട് മഅ്ദനിതന്നെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ 2005ലെ ഉമ്മന്‍ ചാണ്ടയിയുടെയും മന്ത്രിമാരുടെയം ചെന്നൈ സന്ദര്‍ശനം കൊണ്ട് ഫലമുണ്ടായില്ലെന്ന വ്യക്തമായ സൂചനയാണു ലഭിക്കുന്നത്.

അതില്‍ നിന്നുള്ള അനുഭവപാഠങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണ് ഇത്തവണ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ സന്ദര്‍ശിക്കുന്നതിന്റെ അജന്‍ഡയില്‍ മഅ്ദനിക്കാര്യം കൂടി ഉള്‍പെടുത്തിയിരിക്കുന്നത്.

പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യ സ്ഥിതി അതീവ മോശമാണെന്നു തിരിച്ചറിഞ്ഞ് കേരളത്തിലെ ഭരണ പക്ഷവും പ്രതിപക്ഷവും ശക്തമായ ഇടപെടലാണ് ഇപ്പോള്‍ നടത്തുന്നത്. തിങ്കളാഴ്ച നിയമസഭയില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയും ഉള്‍പെടെയുള്ളവര്‍ മഅ്ദനിയുടെ കാര്യം ഉന്നയിച്ചിരുന്നു. അതിനു നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പഴയ കാര്യങ്ങളും പറഞ്ഞത്.

Keywords: Thiruvananthapuram, Abdul Nasar Madani, Jayalalitha, Jail, P.K Kunjalikutty, Oommen Chandy, Kerala, Tamilnadu, Chief Minister, Malayalam News, Kerala Vartha, Maudani-jaya-oc (Jayalalitha not given any assurance to kerala CM related to the 'Maudani matter '), Jayalalitha not given any assurance to Kerala CM relating to Madani.

Post a Comment