കൊച്ചി: ചൈനീസ് വാസ്തുവിദ്യയായ ഫെങ്ഷൂയിയില്‍ കൊച്ചിക്കൊരു ലിറ്റില്‍ മാസ്റ്ററുണ്ട്. ഫെങ്ഷൂയി ആരാധകര്‍ക്കിടയില്‍ ബെസ്റ്റ് സെല്ലറായ ആധികാരിക ഗ്രന്ഥങ്ങള്‍ രചിക്കുകയും കൊച്ചിയിലെ അറിയപ്പെടുന്ന ഫെങ്ഷൂയി കണ്‍സള്‍ട്ടന്റായി വളരുകയും ചെയ്ത കെ എസ് വിഷ്ണുദാസ്.
കലൂര്‍ മോഡല്‍ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഈ പതിനാറുകാരന് ഗ്ലോബല്‍ വില്ലേജിലെ കണ്‍സ്യൂമര്‍ പവലിയനിലുള്ള സ്റ്റാളില്‍ പ്രദര്‍ശനത്തിനും വില്പനക്കുമായി വെച്ചിരിക്കുന്ന ഫെങ്ഷൂയി ടൂളുകള്ക്കരികിലിരുന്ന് തന്റെ കൊച്ചു ജീവിതത്തെ മാറ്റി മറിച്ച അത്ഭുതകരമായ ആ പൊസിറ്റീവ് എനര്‍ജിയെക്കുറിച്ച് മനസു തുറന്നു.
പ്രൊവിഡന്‍സ് റോഡിലുള്ള ഫെങ്്ഷൂയി കം അക്വാ സ്റ്റാള്‍ നടത്തുന്ന അക്വാ മറൈന്‍ ട്രെയിനറായ അച്ഛന് കെ എസ് ശിവപ്രസാദില്‍ നിന്ന് ചൈനീസ് വാസ്തുവിദ്യയിലെ പ്രാഥമിക പാഠങ്ങള്‍ ഹൃദിസ്ഥമാക്കിയ വിഷ്ണുദാസിനെ ക്രമേണ ഫെങ്്ഷൂയി ആവേശിക്കുകയായിരുന്നു. പാഠപുസ്തകങ്ങളിലും കളികളിലും മുഴുകി നടക്കേണ്ട പ്രായത്തില്‍ വിഷ്ണു ഫെങ്ഷൂയിയുടെ അര്‍ഥാന്തരങ്ങള്‍ തേടി ഫെങ്ഷൂയി ഗ്രന്ഥങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയും അലഞ്ഞു. ഫെങ്ഷൂയിലെ തന്റെ കണ്ടെത്തലുകള്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കാന്‍ വിഷ്ണു തീരുമാനിച്ചു. അങ്ങനെ 'ദി ആര്‍ട്ട് ഓഫ് ലിവിംഗ് ഇന്‍ ഹാര്‍മണി വിത്ത് യുവര്‍ എന്‍വയോണ്‍മെന്റ്' എന്ന ഗ്രന്ഥം ജനിക്കുകയായിരുന്നു. അപ്പോള്‍ വിഷ്ണുദാസ് പത്താം ക്ലാസ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. പുസ്തകം പുറത്തിറങ്ങിയതോടെ വിഷ്ണുവിന്റെ ജീവിതം മാറി മറിഞ്ഞു. പുസ്തകം വായിച്ച ഡോ. സുകുമാര്‍ അഴിക്കോട് ഈ ഗണത്തില്‍ പെട്ട ഒന്നാന്തരം പുസ്തകമെന്ന് അഭിപ്രായപ്പെടുകയും വിഷ്ണുവിനെ അനുഗ്രഹിക്കുകയും ചെയ്തു. പിന്നാലെ ഒരുപാടു പേരുടെ അഭിനന്ദനങ്ങള്‍ വിഷ്ണുവിനെ തേടിവന്നു.
കൊച്ചി അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ വിഷ്ണുവിന്റെ പുസ്തകം ബെസ്റ്റ് സെല്ലറായി. പുസ്തകോല്‍സവ സമിതിയുടെ അംഗീകാരങ്ങളും വിഷ്ണുവിനെ തേടിയെത്തി. ചുരുങ്ങിയ കാലത്തിനുള്ളില്‍ പുസ്തകത്തിന് നിരവധി പതിപ്പുകളുണ്ടായി. പുസ്തകം വായിച്ചവര്‍ കൊച്ചു ഗ്രന്ഥകാരന്റെ കഴിവു തിരിച്ചറിഞ്ഞ് ഗൃഹനിര്‍മാണത്തിനും ഓഫീസ് നിര്‍മിതിക്കും ഇന്റീരിയര്‍ ഡിസൈനിംഗിനുമൊക്കെ ഉപദേശം തേടി പ്രൊവിഡന്‍സ് റോഡിലെ കൊച്ചു കടയിലേക്ക് എത്തിത്തുടങ്ങിയതോടെ വിഷ്ണുവിന്റെ ജീവിതം ശരിക്കും മാറുകയായിരുന്നു. വിഷ്ണുദാസിന്റെ ഉപദേശ പ്രകാരം ഫെങ്ഷൂയിയിലെ പൊസിറ്റിവ് എനര്‍ജി ടൂളുകള്‍ ഉപയോഗിക്കുകയും വീടുകളും ഓഫീസുകളും വാസ്തുവിദ്യാ ശൈലിയില്‍ ക്രമീകരിക്കുകയും ചെയ്തവര്‍ക്ക് അത്ഭുതപ്പെടുത്തുന്ന ഫലമുണ്ടായി. മകന്റെ വാസനകളെ ആദ്യം കൗതുകത്തോടെയും പിന്നെ അത്ഭുതത്തോടെയും നോക്കിക്കണ്ട കെ എസ് ശിവപ്രസാദ് പൂര്‍ണപിന്തുണ നല്‍കിയതോടെ ഒരു പ്രൊഫഷണല്‍ ഫെങ്ഷൂയി കണ്‍സള്‍ട്ടന്റ് പിറന്നു. വിഷ്ണു ഇപ്പോള്‍ തന്റെ രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിക്കാനുളള തിരക്കിലാണ്. ഇതിനിടയില്‍ ഗ്ലോബല്‍ വില്ലേജിലെ ഫെങ്ഷൂയി സ്റ്റാളിലെത്താനും സമയം കണ്ടെത്തുന്നു.
ശിവപ്രസാദും ഭാര്യ രേഖാദാസും മകള്‍ ശ്രുതിയുമാണ് ഫെങ്ഷൂയി സ്റ്റാളില്‍ മുഴുവന്‍ സമയവും സജീവമായുള്ളത്. നെഗറ്റീവ് എനര്‍ജിയെ അകറ്റി പൊസിറ്റീവ് എനര്‍ജി ആവാഹിച്ച് ഗൃഹാന്തരീക്ഷത്തിലും തൊഴിലിടങ്ങളിലും സമാധാനവും സൗഭാഗ്യവും നിറക്കുന്ന വിവിധ തരം ടൂളുകളാണ് ഫെങ്ഷൂയി സ്റ്റാളില്‍ വില്പനക്കുള്ളത്. ലാഫിംഗ് ബുദ്ധ, മുക്കാലി തവള, ഫിനിക്സ്പക്ഷി, ലക്കി ബാംബു, ക്രസ്റ്റല്സ്, ഗ്ലോബ്, ചൈനീസ് നാണയം കുബേരയന്ത്രം, പഗോഡ ടവര്‍, അരോണ മത്സ്യം, മന്ദാരിന്‍ താറാവ്, പക്വാ മിറര്‍, വിന്‍ഡ് ചൈം, ഹൗസ് പ്രൊട്ടക്ഷന്‍ ഡിസ്ക്, ഡ്രാഗണ്‍ തുടങ്ങിയ പൊസിറ്റിവ് എനര്‍ജി സിംബലുകള്‍ ഇവിലെ ലഭ്യമാണ്. വിഷ്ണുദാസിന്റെ സേവനവും പ്രയോജനപ്പെടുത്താന്‍ കഴിയും.

Keywords: Kerala, Thiruvananthapuram, Grand Kerala Shopping Festival, GKSWF, Malayalam News Kerala Vartha, Minister, Feng Shui consultant Vishnu Das.