Follow KVARTHA on Google news Follow Us!
ad

കസ്റ്റംസുകാര്‍ ഗള്‍ഫുകാരെ നടുറോഡിലിട്ട് പരിശോധിക്കുന്നു

തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനുള്ള മുന്‍കരുതലായി വിദേശത്ത് നിന്ന് Customs, Police, Gulf, Road, Terrorism, Electronics Products, Fake Money, Case, Kannur, Kerala, Kerala Vartha, Kerala News.
Customs, Police, Gulf, Road, Terrorism, Electronics Products, Fake Money, Case, Kannur, Kerala, Kerala Vartha, Kerala News.
കണ്ണൂര്‍: തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനുള്ള മുന്‍കരുതലായി വിദേശത്ത് നിന്ന് എത്തുന്നവരെ കസ്റ്റംസ് തടഞ്ഞു നിറുത്തി പരിശോധിക്കുന്നു.

12 വര്‍ഷത്തിലേറെയായി ഒഴിവാക്കിയിരുന്ന ഇത്തരം പരിശോധന കഴിഞ്ഞ ദിവസം വിവിധ ജില്ലകളില്‍ നടന്നു. നടുറോഡില്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധന വ്യാപകമായ പരാതികളെത്തുടര്‍ന്ന് കസ്റ്റംസ് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ കുങ്കുമപ്പൂവ്, ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍, സിഗരറ്റ്, പാക് നിര്‍മിത കള്ളനോട്ട്, തുടങ്ങിയവയുടെ കള്ളക്കടത്തു തടയാന്‍ റോഡിലെ പരിശോധന അത്യാവശ്യമാണെന്ന നിഗമനത്തെ തുടര്‍ന്നാണ് പരിശോധന വീണ്ടും തുടങ്ങിയത്.

തൊണ്ണൂറുകളില്‍ വ്യാപകമായിരുന്ന പരിശോധനാരീതി പുനരാരംഭിച്ചത് പ്രവാസികളെ ഉപദ്രവിക്കാനല്ലെന്നും ദേശസുരക്ഷയെ മുന്‍നിറുത്തിയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Keywords: Customs, Police, Gulf, Road, Terrorism, Electronics Products, Fake Money, Case, Kannur, Kerala, Kerala Vartha, Kerala News, Customs clearance in road.

Post a Comment