Follow KVARTHA on Google news Follow Us!
ad

ചെട്ടിക്കുളങ്ങര ക്ഷേത്രം പൈതൃക പട്ടികയിലേയ്ക്ക്

ചെട്ടിക്കുളങ്ങര ദേവീക്ഷേത്രവും കുംഭഭരണി കെട്ടുകാഴ്ചകളും Chettikulangara, Temple, Minister, Shivakumar, Kayamkulam, Jayakumar, World, Kvartha, Malayalam news, Kerala vartha.
 Chettikulangara, Temple, Minister, Shivakumar, Kayamkulam, Jayakumar, World, Kvartha, Malayalam news, Kerala vartha.
കായംകുളം: ചെട്ടിക്കുളങ്ങര ദേവീക്ഷേത്രവും കുംഭഭരണി കെട്ടുകാഴ്ചകളും യുനെസ് കോയുടെ 2012ലെ പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചതായി മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. ലോക പൈതൃക പട്ടികയില്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സംഗീത അക്കാദമി നോഡല്‍ എജന്‍സിയായി കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു.

2010ല്‍ നാലംഗ യുനെസ്‌കോ സംഘം ക്ഷേത്രത്തിലെത്തി കെട്ടുകാഴ്ചകളുടെയും കുത്തിയോട്ടത്തിന്റെയും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ക്ഷേത്രത്തിന്റെയും കെട്ടുകാഴ്ചകളുടെയും അനുബന്ധരേഖകള്‍ ചീഫ് സെക്രട്ടറിയും ദേവസ്വം ചീഫ് കമ്മീഷണറുമായിരുന്ന കെ. ജയകുമാര്‍ മുഖേന ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ യുനെസ് കോയ്ക്ക് സമര്‍പിക്കുകയും ചെയ്തിരുന്നു.

കായംകുളം എം.എല്‍.എ സി.കെ സദാശിവന്റെ ചോദ്യത്തിനുത്തരമായാണ് ചെട്ടിക്കുളങ്ങര ക്ഷേത്രത്തെ പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്. ക്ഷേത്രവുമായി ബന്ധപ്പെട്ട പതിമൂന്ന് കരയുടെ കേന്ദ്രീകൃതസംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷനാണ് യുനെസ് കോ അംഗീകാരത്തിനായുള്ള ശ്രമം തുടങ്ങിയത്.

Keywords: Chettikulangara, Temple, Minister, Shivakumar, Kayamkulam, Jayakumar, World, Kvartha, Malayalam news, Kerala vartha.

Post a Comment