Follow KVARTHA on Google news Follow Us!
ad

പാറശാലയില്‍ ബി.ജെ.പി-സി.പി.എം. സംഘര്‍ഷം

പ്രകടനത്തിനിടെ വീടിനു നേരെ കല്ലെറിഞ്ഞെന്നാരോപിച്ചു സി.പി.എം-ബി.ജെ.പി സംഘര്‍ഷം. തിങ്കളാഴ്ച Clash, CPM, BJP, Clash, Police, Complaint, Attack, Kerala, Parashala, Stone, CPM Office, Party Worker, Malayalam News, Kerala Vartha.
Clash, CPM, BJP, Clash, Police, Complaint, Attack, Kerala, Parashala, Stone, CPM Office, Party Worker, Malayalam News, Kerala Vartha.
പാറശാല: പ്രകടനത്തിനിടെ വീടിനു നേരെ കല്ലെറിഞ്ഞെന്നാരോപിച്ചു സി.പി.എം-ബി.ജെ.പി സംഘര്‍ഷം. തിങ്കളാഴ്ച രാത്രി പാറശാല ഇഞ്ചിവിള ജംഗ്ഷനിലാണു സംഭവം. വിവരമറിഞ്ഞ് ഇരുവിഭാഗം പ്രവര്‍ത്തകരും പ്രദേശത്തു സംഘടിച്ചെത്തിയതു മണിക്കൂറുകളോളം അരക്ഷിതാവസ്ഥയ്ക്ക് കാരണമായി. മൂന്നു ദിവസം മുന്‍പു ജംഗ്ഷനു സമീപം നടന്ന അടിപിടിക്കേസില്‍ അന്വേഷണത്തിനെത്തിയ പോലീസുകാര്‍ക്കു ബി.ജെ.പി. അനുഭാവിയായ ജയന്‍ സംഭവങ്ങള്‍ വിവരിച്ചുകൊടുത്തുകൊണ്ടിരിക്കേ സി.പി.എം.പ്രവര്‍ത്തകര്‍ ജയനെ മര്‍ദിക്കുകയായിരുന്നു എന്ന് ബി.ജെ.പി. നേതാക്കാള്‍ വ്യക്തമാക്കി.

സംഭവത്തില്‍ ഇരുവിഭാഗവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് 6.30ന് ഇതേ സംഭവത്തില്‍ പ്രതിഷേധിച്ചു സി.പി.എം. പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനിലിന്റെ വീടിനു നേരെ കല്ലെറിഞ്ഞതാണു സംഘര്‍ഷത്തിനിടയാക്കിയത്. കല്ലേറിനെ സ്ഥലത്തുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ചോദ്യംചെയ്തതു ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിന് ഇടയാക്കുകയായിരുന്നു.

ഇതിനിടെ സി.പി.എം. പാര്‍ട്ടി ഓഫീസിനു നേരെ ബി.ജെ.പി. പ്രവര്‍ത്തകര്‍ അക്രമം നടത്തിയതായും ആരോപണമുണ്ട്.  ആക്രമണസാധ്യത കണക്കിലെടുത്തു പൊലീസ് സംഘം സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.

Keywords: Clash, CPM, BJP, Clash, Police, Complaint, Attack, Kerala, Parashala, Stone, CPM Office, Party Worker, Malayalam News, Kerala Vartha.

Post a Comment