Follow KVARTHA on Google news Follow Us!
ad

റിയാലിറ്റി ഷോയിലെ ഡാന്‍സര്‍മാര്‍ പെണ്‍വാണിഭത്തിന് പിടിയില്‍

മലയാളം ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ ഗ്രൂപ്പ് ഡാന്‍സിനെത്തുന്ന യുവതികള്‍ പെണ്‍വാണിഭത്തിന് പിടിയില്‍. തിരുവനന്തപുരത്ത് ഹോട്ടല്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന പെണ്‍വാണിഭ റാക്കറ്റ് വലയിലായപ്പോഴാണ് നര്‍ത്തകിമാരും കുടുങ്ങിയത്.
തിരുവനന്തപുരം: മലയാളം ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ ഗ്രൂപ്പ് ഡാന്‍സിനെത്തുന്ന യുവതികള്‍ പെണ്‍വാണിഭത്തിന് പിടിയില്‍. തിരുവനന്തപുരത്ത് ഹോട്ടല്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന പെണ്‍വാണിഭ റാക്കറ്റ് വലയിലായപ്പോഴാണ് നര്‍ത്തകിമാരും കുടുങ്ങിയത്. പിടിയിലായ റിയാലിറ്റി ഷോ ഡാന്‍സര്‍മാര്‍  ചെന്നൈ, ബാംഗ്ലൂര്‍ സ്വദേശിനികളാണ്.

 തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുളള ലോഡ്ജ് കേന്ദ്രീകരിച്ച പെണ്‍വാണിഭം നടത്തിയിരുന്നത്. ചെന്നൈ സ്വദേശി പൂജ(22), ബാംഗളൂര്‍ സ്വദേശി ശില്‍പ (20) മലയിന്‍കീഴ് സ്വദേശി അഭിലാഷ്(28), പാലോട് സ്വദേശി അനന്ത ദേവ്(28) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് എത്തിയതറിഞ്ഞതോടെ സംഘത്തിലുണ്ടായ മറ്റുള്ളവര്‍ രക്ഷപ്പെട്ടു.

പെണ്‍വാണിഭത്തിന് നേതൃത്വം നല്‍കിയ ആന്റി എന്നു വിളിക്കുന്ന ഷീബ രക്ഷപ്പെട്ടു. മുമ്പ് പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന ഷീബ മാസങ്ങള്‍ക്ക് മുമ്പാണ് ജയില്‍ മോചിതയായത്. നെടുമങ്ങാട് സ്വദേശിനിയാണ് ഷീബ.  പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന കംപ്യൂട്ടര്‍ സെന്റര്‍ ഉടമ മലയിന്‍കീഴ് സ്വദേശി അഭിലാഷും നന്ദിയോട് സ്വദേശി അരുണ്‍ദേവും പോലീസ് പിടിയിലായിരുന്നു.

key words: sex, dancers, reality show, malayalam channel, banglore, chennai, sheeba

Post a Comment