Follow KVARTHA on Google news Follow Us!
ad

മാരുതി ലാഭത്തില്‍ ഇടിവ്


ന്യൂഡല്‍ഹി:  പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ മാരുതിയുടെ അറ്റാദായം ഇടിഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ മാരുതി സുസുകിയുടെ ലാഭത്തില്‍ 5.41 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടിരിക്കുന്നത്.
സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ മാരുതിയുടെ ലാഭം 227.45 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 240.45 കോടിയായിരുന്നു ലാഭം. രാജ്യത്തെ വിവിധ സാമ്പത്തിക പ്രതിസന്ധികള്‍ മാരുതിയുടെ ലാഭത്തെ ബാധിച്ചിട്ടുണ്ട്. മനേസര്‍ പ്ലാന്റിലെ സമരങ്ങളും ഇന്ധനവില ഗണ്യമായി വര്‍ധിച്ചതും മാരുതിയുടെ പ്രകടനത്തെ ബാധിച്ചു.

കഴിഞ്ഞ പാദത്തില്‍ മാരുതി ഉപഭോക്താക്കള്‍ക്കായി വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചത്. ഇതും മാരുതിയുടെ ലാഭം ഇടിയാന്‍ കാരണമായി. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മാരുതി ഓരോ കാറിനും ശരാശരി 14,750 രൂപയാണ് ഇളവു നല്‍കിയിരുന്നു.

രണ്ടാംപാദത്തില്‍ വില്‍പ്പനയിലൂടെയുള്ള വരുമാനം 8.53 ശതമാനം വര്‍ധിച്ച് 8070.11 കോടി രൂപയിലെത്തിയിട്ടുണ്ട്. മൊത്തം വില്‍പ്പന 252,307 യൂനിറ്റില്‍നിന്ന് 2,30,376 യൂനിറ്റ് ആയി കുറഞ്ഞു. രാജ്യത്ത് 2,09,954 വാഹനങ്ങള്‍ വില്‍പ്പന നടത്തിയപ്പോള്‍ 20,422 വാഹനങ്ങള്‍ കയറ്റുമതി ചെയ്തു.

പെട്രോള്‍ വില കുത്തനെ വര്‍ധിച്ചതോടെ കഴിഞ്ഞ പാദത്തില്‍ ഡീസല്‍ മോഡലുകള്‍ക്ക് മികച്ച മുന്നേറ്റം നടത്താന്‍ സാധിച്ചു. പെട്രോള്‍ മോഡലുകളുടെ വില്‍പ്പന രണ്ടാം പാദത്തില്‍ 20 ശതമാനം ഇടിഞ്ഞപ്പോള്‍ ഡീസല്‍ മോഡലുകളുടേത് 40 ശതമാനം വര്‍ധിച്ചു.

SUMMARY:
India 's largest car maker, MarutiBSE 1.76 % SuzukiBSE 1.76 % has posted a 5.41% decline in profit after tax for July to September quarter, a fifth consecutive decline in net profit for the company, as labour trouble at Manesar impacted the production and higher discounts and depreciation took toll on the company's earnings.

Post a Comment