ന്യൂഡല്‍ഹി : മുംബൈ ആസ്ഥാനമായുള്ള മരുന്ന് കമ്പനിയായ അള്‍ട്രാടെക് പുറത്തിറക്കിയ യുവതികളെ കന്യകയാക്കുന്ന ക്രീം വിവാദമുണ്ടാക്കുന്നു. 18 എഗെയ്ന് എന്ന ക്രീം ഏതൊരു സ്ത്രീയെയും വീണ്ടും കന്യകയെപോലെയാക്കുമെന്നാണ് മരുന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സ്ത്രീകളില്‍ ഇത് കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാക്കുമെന്ന് കമ്പനി അവകാശപ്പെടുമ്പോള്‍ വന്‍ ദൂഷ്യ ഫലമാണ് ഇതുണ്ടാക്കുകയെന്ന് ക്രീമിനെ എതിര്‍ക്കുന്നവര്‍ പറയുന്നു.
ഈമാസം ഒടുവില്‍ വിപണിയിലെത്തിയ ക്രീം ഇന്ത്യയില്‍ ഇതാദ്യമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അമേരിക്ക പോലുള്ള മറ്റു രാജ്യങ്ങളില്‍ ലഭ്യമായിരുന്ന ക്രീമിന്റെ ഇന്ത്യന്‍ പതിപ്പിനായി സ്ത്രീകള്‍ കാത്തിരിക്കുകയായിരുന്നുവെന്ന് അള്‍ട്രാടെക് ഉടമ റിഷി ബാട്ടിയ പറയുന്നു. 2,500 രൂപ വിലയുള്ള ഉല്‍പ്പന്നത്തില്‍ കനകപ്പൊടി, ബദാം, മാതളനാരങ്ങ, കറ്റാര്‍ വാഴ, ചില രഹസ്യ കൂട്ടുകള്‍ എന്നിവയാണ് ചേര്‍ത്തിട്ടുള്ളതെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധന വിജയകരമായാണ് നടന്നതെന്നും കമ്പനി അവകാശപ്പെട്ടു.
നഷ്ടമായ കന്യാകാത്വം പുനസ്ഥാപിക്കില്ലെങ്കിലും കന്യകയുടെ വികാര വിചാരങ്ങള്‍ ലഭ്യമാക്കാന്‍ ക്രീമിന് കഴിയുമെന്നാണ് അവകാശവാദം. ഒരു കന്യകയെപ്പോലെ യുവതികളെ തോന്നിപ്പിക്കുക എന്നാണ് ലക്ഷ്യം. ഇതുപയോഗിക്കുന്ന സ്ത്രീകള്‍ പതിനെട്ടുകാരിയെപ്പോലെയാകും.
ഉല്പന്നത്തിന്റെ പരസ്യത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധം പാപമാണെന്ന ഇന്ത്യന്‍ വിശ്വാസത്തെ ചൂഷണം ചെയ്യാനാണ് കമ്പനി ക്രീമുമായി ഇറങ്ങിയതെന്ന് വിമര്‍ശകര്‍ ആരോപണമുന്നയിക്കുന്നു. ഇത്തരം ക്രീമുകള്‍ ശുദ്ധ വിഡ്ഡിത്തമാണെന്നും ചില സ്ത്രീകളില്‍ അധമവിചാരം കൊണ്ടുവരുമെന്നും നാഷണല്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ വിമന്‍ നേതാവ് ആനി രാജ പറയുന്നു. ആദ്യരാത്രിവരെ എല്ലാ സ്ത്രീകളും കന്യകയായിരിക്കണമെന്ന പരമ്പാരഗതമായ വിശ്വാസത്തെയാണ് ക്രീം നിര്‍മാതാക്കള്‍ വിപണന തന്ത്രമാക്കുന്നത്.
തന്റെ ഭാര്യ കന്യകയാണോ എന്ന് എങ്ങനെ കണ്ടുപിടിക്കുമെന്ന ചോദ്യവുമായിട്ടാണ് ഭൂരിഭാഗം പുരുഷന്മാരും ഡോക്ടര്‍മാരെയും മറ്റും സമീപിക്കുന്നത്. പുരുഷന്മാര് ഇപ്പോഴും കന്യകയായ സ്ത്രിയെ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ നഗരങ്ങളിലുള്ള പല യുവതികളും വിവാഹത്തിനുമുമ്പുതന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നുണ്ട്. ഇങ്ങനെ ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന നിരവധി യുവതികള്‍ ഇനി എങ്ങനെ കന്യകയാകാമെന്ന് ചോദിച്ച് ഡോക്ടര്‍മാരെ സമീപിക്കുന്നുണ്ട്.
പുതിയ ക്രീം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കണ്ടെത്തുന്നതിലും പലര്‍ക്കും ആശങ്കയുണ്ട്. യോനിയിലെ പേശികളെ ചുരുക്കുമെന്നും അതുവഴി കന്യകയാകുമെന്നാണ് ക്രീം കമ്പനി പറയുന്നത്. ഒരു ക്രീം പുരട്ടിയത് കൊണ്ട് യഥാര്‍ത്ഥ കന്യകാത്വം തിരിച്ച് കൊണ്ട് വരാന്‍ കഴിയുമോ എന്ന് പലരും ചോദിക്കുന്നു.
എന്നാല്‍ വിവാദങ്ങളുടെയൊന്നും ആവശ്യമില്ലെന്നാണ് റിഷി ബാട്ടി പറയുന്നത്. ലൈംഗികാനന്ദം ദീര്‍ഘിപ്പിക്കാന്‍ നിരവധി ഉല്പന്നങ്ങള് പുരുഷന്മാര്ക്ക് വേണ്ടിയുണ്ട്. ഇതേപോലെ സ്ത്രീകളുടെ സുഖത്തെ കരുതി നിര്മിച്ചിതാണ് ക്രീമെന്നും അദ്ദേഹം പുറയുന്നു.
Keywords: Women, Doctor, New Delhi, Marriage, Cream, Medical Company, Product, Cream for 'vaginal tightening' sparks controversy, India's first natural veginal tightening & rejuvanation gel, 18 Again Vaginal Tightening Cream claims to give you a tighter vagina for more pleasure, 18 Again - Vaginal Shrink Cream, Virginity cream sparks Indian sex debate, 18 Again Malayalam News