ബാംഗ്ലൂര്‍:::::: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്ന് സച്ചിന് ടെന്‍ഡുല്‍ക്കര്‍. താനിപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുകയാണെന്നും ബാറ്റ് പിടിക്കുന്നതില്‍ വിരസത തോന്നുമ്പോള്‍ വിരമിക്കലിനെ കുറിച്ച് ആലോചിക്കാമെന്നും സച്ചിന് പറഞ്ഞു.
2011 ലെ കാസ്ട്രോള്‍ ടെസ്റ്റ് ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍ അവാര്‍ഡ് സ്വീകരിച്ച ശേഷം സംസാരിക്കുയായിരുന്നു സച്ചിന്. രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണ് എന്നിവര്‍ വിരമിച്ച സാഹചര്യത്തിലാണ് സച്ചിന്റെ പ്രതികരണം. വിരമിക്കാനുള്ള സമയമായെന്ന് തോന്നുന്നില്ല. ആ സമയം വരുമ്പോള്‍ തീര്‍ച്ചയായും വിരമിക്കല്‍ പ്രഖ്യാപിക്കും- സച്ചിന് പറഞ്ഞു.
ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനെയും ചടങ്ങില്‍ ആദരിച്ചു. ഇരട്ട സെഞ്ച്വറി നേടിയ മത്സരത്തില്‍ ബൗളര്‍മാര്‍ക്ക് താനൊരു പഴുതും നല്‍കിയിരുന്നില്ലെന്ന് സെവാഗ് പറഞ്ഞു.
SUMMARY: Batting legend Sachin Tendulkar on Wednesday indicated that he would not retire for now.
key words : VVS Laxman, Virender Sehwag, T20 World Cup, Sachin Tendulkar, Rahul Dravid, Gautam Gambhir, Ajit Wadekar