Follow KVARTHA on Google news Follow Us!
ad

ശ­ബ­രിമല ത­ന്ത്രി പെണ്‍­വാ­ണിഭക്കേ­സ് വി­ധി ആ­ഗ­സ്റ്റ് 7 ലേ­ക്ക് മാ­റ്റി

പ്ര­മാ­ദമാ­യ തന്ത്രി പെണ്‍­വാ­ണി­ഭ­കേ­സി­ല്‍ ചൊ­വ്വാഴ്­ച പ്ര­ഖ്യാ­പി­ക്കാ­നി­രുന്ന വി­ധി കോടതി മാ­റ്റി­വെച്ചു. ­എ­റ­ണാ­കു­ളം അ­സി. സെ­ഷന്‍­സ് കോ­ട­തി (2)യാണ് ആ­ഗ­സ്റ്റ് ഏ­ഴി­ലേ­ക്ക് Sabarimala Thanthri Case, Abdul Sahad, Shobha John, Saudi Arabia, Ernakulam, Kerala
Kandararu Mohanaru, Shabarimala Tantri
Kandararu Mohanaru
എ­റ­ണാ­കു­ളം: പ്ര­മാ­ദമാ­യ തന്ത്രി പെണ്‍­വാ­ണി­ഭ­കേ­സി­ല്‍ ചൊ­വ്വാഴ്­ച പ്ര­ഖ്യാ­പി­ക്കാ­നി­രുന്ന വി­ധി കോടതി മാ­റ്റി­വെച്ചു. ­എ­റ­ണാ­കു­ളം അ­സി. സെ­ഷന്‍­സ് കോ­ട­തി (2)യാണ് ആ­ഗ­സ്റ്റ് ഏ­ഴി­ലേ­ക്ക് വി­ധി­ പ്ര­ഖ്യാപനം മാ­റ്റി­വെ­ച്ചത്. കേ­സി­ലെ ആ­റാം­പ്ര­തിയും കാസര്‍­കോ­ട് മ­ധൂര്‍ പു­ളി­ക്കൂര്‍ സ്വ­ദേ­ശി­യുമാ­യ അ­ബ്ദുള്‍ സഹ­ദ് ക­ഴി­ഞ്ഞ­ദിവ­സം സൗ­ദി­അ­റ­ബ്യ­യി­ലേ­ക്ക് ഒ­ളി­ച്ചു­ക­ട­ന്ന­തി­നെ­തു­ടര്‍­ന്നാ­ണ് വി­ധി ­പ്ര­ഖ്യാപ­നം മാ­റ്റി­വെ­ച്ച­ത്.

ചൊ­വ്വാഴ്­ച രാ­വി­ലെ കോ­ട­തി­ചേര്‍­ന്ന­യു­ടന്‍ സ­ഹ­ദ് ഒ­ളി­വില്‍­പോ­യ­വിവ­രം അ­യാ­ളു­ടെ അ­ഭി­ഭാ­ഷ­കന്‍ കോ­ട­തി­യെ അ­റി­യി­ക്കു­ക­യാ­യി­രുന്നു. ത­ന്റെ ക­ക്ഷി ഹാ­ജ­രാ­യി­ട്ടി­ല്ലെന്നും അ­യാ­ളെ­കു­റി­ച്ചു­ള്ള വി­വ­ര­ങ്ങള്‍ ല­ഭ്യ­മ­ല്ലെന്നും അ­സൗകര്യം കാ­ണി­ച്ച് അ­പേ­ക്ഷ നല്‍­കാന്‍ ത­ന്നെ­ചു­മ­ത­ല­പ്പെ­ടു­ത്തി­യി­ട്ടി­ല്ലെന്നും അ­ഭി­ഭാ­ഷ­കന്‍ ജ­ഡ്­ജി പി.ഇ. ഹരി­ഗോ­പിന്ദ­നെ അ­റി­യി­ക്കു­ക­യാ­യി­രുന്നു. ഇതേ തു­ടര്‍­ന്ന് സ­ഹ­ദി­നെ ഉ­ടന്‍ അ­റ­സ്റ്റു­ചെ­യ്­ത് ഹാ­ജ­രാ­ക്കാന്‍ കോട­തി വാ­റന്റ് പു­റ­പ്പെ­ടു­വി­ച്ചു.

അബ്ദുല്‍ സഹദിനെ പിടികൂടാനായില്ലെങ്കില്‍ ഇയാള്‍ക്കായി ജാമ്യം നിന്ന രണ്ടു പേരെയും അ­റ­സ്­റ്റു­ചെ­യ്ത് കോടതിയില്‍ ഹാജരാക്കാനും പൊലീസിനോട് നിര്‍ദ്ദേശിച്ചു.

കേര­ളം ഉറ്റു­നോ­ക്കു­ന്ന വി­ധി അ­റി­യാന്‍ വന്‍ മാ­ധ്യ­മ­പ്പ­ടയും ജ­ന­ക്കൂ­ട്ടവും കോ­ട­തി­പ­രി­സ­ര­ത്തു­ണ്ടാ­യി­രുന്നു. കേ­സി­ലെ ഒ­ന്നാം­പ്ര­തി ശോഭാ­ജോ­ണി­നെ ജ­യി­ലില്‍ നി­ന്നാ­ണ് കോ­ട­തി­യി­ലെ­ത്തി­ച്ചത്.

Keywords: Sabarimala Thanthri Case, Abdul Sahad, Shobha John, Saudi Arabia, Ernakulam, Kerala


Related News: 

Post a Comment