Follow KVARTHA on Google news Follow Us!
ad

ഷൂട്ടിംഗിനിടെ നടി സ്‌നേഹ കടലില്‍ വീണു

തെന്നിന്ത്യന്‍ നടി സ്‌നേഹയും നടന്‍ കിഷോറും ഷൂട്ടിംഗിനിടെ കടലില്‍ വീണു. ഹരിദോസിന്റെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഷൂട്ടിംഗ് സംഘം കയറിയ Sneha, Actress, Sea, Entertainment, Shooting
Sneha, Actress, Sea, Entertainment, Shooting
തെന്നിന്ത്യന്‍ നടി സ്‌നേഹയും നടന്‍ കിഷോറും ഷൂട്ടിംഗിനിടെ കടലില്‍ വീണു. ഹരിദോസിന്റെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഷൂട്ടിംഗ് സംഘം കയറിയ ബോട്ട് കടലില്‍ മുങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് നയിക സ്‌നേഹയും നായകന്‍ കിഷോറും ഉള്‍പ്പെട്ട ഷൂട്ടിംഗ് സംഘത്തെ രക്ഷപ്പെടുത്തിയത്. തമിഴ്‌നാടിന്റെ കിഴക്കന്‍ തീരമായ ധനുഷ്‌ക്കോടിയിലാണ് അപകടം.

ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായി കടലില്‍ വച്ചുള്ള ഷൂട്ടിംഗിനിടെ ഷൂട്ടിംഗ് സംഘം കയറിയ ബോട്ട് കൂറ്റന്‍ തിരമാലയില്‍ പെട്ട് മറിയുകയായിരുന്നു.

പോണ്ടിച്ചേരിയില്‍ വച്ചാണ് സിനിമയുടെ ബാക്കി ഭാഗങ്ങളുടെ ചിത്രീകരിക്കുന്നത്. വിവാഹാനന്തരം സ്‌നേഹ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ഹരിദോസ്. തിരുവമ്പാടി തമ്പാന്‍ എന്ന മലയാളചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതനായ കിഷോറാണ് ചിത്രത്തിലെ നായകന്‍. ജി.എന്‍. ആര്‍. കുമാരവേലനാണ് ഹരിദോസിന്റെ സംവിധായകന്‍.


Keywords:  Sneha, Actress, Sea, Entertainment, Shooting 

Post a Comment