Follow KVARTHA on Google news Follow Us!
ad
Posts

ജര്‍മന്‍കാരന്‍ ആല്‍ക്കോ തനി മലയാളി; മോഹന്‍ലാലിനെ ഇഷ്ടമല്ല

കാസര്‍കോട്: 24 വര്‍ഷമായി കേരളത്തില്‍ സ്ഥിരതാമസത്തിനെത്തുന്ന ജര്‍മന്‍ക്കാരന്‍ ആല്‍ക്കോ തനി മലയാളിയാണ്. കാതില്‍ ഒരു കടുക്കന്‍ ഉണ്ടെന്നതല്ലാതെ മലയാളി അല്ലെന്ന് പറയാന്‍ മറ്റു കാരണങ്ങളൊന്നുമില്ല. മുണ്ടും ഷര്‍ട്ടുമാണ് അദ്ദേഹത്തിന്റെ ഇഷ്ടവേഷം. Kasaragod, Germany, Alko
Kasaragod, Germany
കാസര്‍കോട്: 24 വര്‍ഷമായി കേരളത്തില്‍ സ്ഥിരതാമസത്തിനെത്തുന്ന ജര്‍മന്‍കാരന്‍ ആല്‍ക്കോ തനി മലയാളിയാണ്. കാതില്‍ ഒരു കടുക്കന്‍ ഉണ്ടെന്നതല്ലാതെ മലയാളി അല്ലെന്ന് പറയാന്‍ മറ്റു കാരണങ്ങളൊന്നുമില്ല. മുണ്ടും ഷര്‍ട്ടുമാണ് അദ്ദേഹത്തിന്റെ ഇഷ്ടവേഷം.

കേരളത്തെ കുറിച്ച് പറയാന്‍ ആല്‍ക്കോയ്ക്ക് നൂറുനാവാണ്. കേരളത്തില്‍ കാസര്‍കോട്ടെ കീഴൂരാണ് ഏറ്റവും നല്ല പ്രദേശമെന്നും ആല്‍ക്കോ പറയുന്നു. 1988ല്‍ വിനോദയാത്രയ്ക്കാണ് അദ്ദേഹം ആദ്യമായി കേരളത്തിലെത്തിയത്. ഇന്ത്യയിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിച്ചെങ്കിലും കീഴൂരിലെത്തിയപ്പോഴാണ് അദ്ദേഹത്തിന് ഏറെ സ്‌നേഹം കിട്ടിയത്. ഇവിടുത്തെ നാട്ടുകാരനായ ബാലകൃഷ്ണനുമായി ഉറ്റ ചങ്ങാത്തിലാവുകയും ബാലകൃഷ്ണന്റെ വീട്ടില്‍ തന്നെ സ്ഥിരതാമസമാക്കുകയുമായിരുന്നു.
Kasaragod, Kizhur


സൗത്ത് ജര്‍മനിയില്‍ സ്വിസര്‍ലന്റിനും ഓസ്‌ട്രേലിയയ്ക്കും ഇടയിലുള്ള ബോര്‍ഡറില്‍ ആല്‍ഗ്യു എന്ന സ്ഥലത്തെ സീബ്ലിക്ക് എന്ന  ഹോട്ടലില്‍  കുക്കാണ് ആല്‍ക്കോ. അവിവാഹിതനായി കഴിയാനാണ് തനിക്ക് താല്‍പര്യമെന്ന് മലയാളത്തില്‍ നന്നായി സംസാരിക്കുന്ന ആല്‍ക്കോ പറഞ്ഞു. വിവാഹം കഴിച്ചാല്‍ പലവിധ ഉത്തരവാദിത്വങ്ങളും കൂടുതല്‍ ചിലവും ഉണ്ടാകുമെന്നും അതുകൊണ്ട് തന്നെയാണ് വിവാഹം ഉപേക്ഷിച്ചതെന്നും 59 കാരനായ ആല്‍ക്കോ വ്യക്തമാക്കി.

കേരളത്തിലെ ചോറും മീന്‍ കറിയും ഏറെ ഇഷ്ടപ്പെടുന്ന ആല്‍ക്കോ കേരളത്തിലെ പാല്‍പായസം സൂപ്പറാണെന്നാണ് പറയുന്നത്. കീഴൂരില്‍ സുന്ദരികളായ നിരവധി പെണ്‍കുട്ടികളുണ്ടെന്നും എന്നാല്‍ കല്യാണം കഴിക്കാന്‍ താനില്ലെന്നും പൊട്ടിച്ചിരിയോടെ ആല്‍ക്കോ കൂട്ടിച്ചേര്‍ത്തു.

Kasaragodvartha ഇഷ്ടം പോലെ മലയാള സിനിമ കാണാറുണ്ട്. മമ്മൂട്ടിയാണ് ഇഷ്ടനടന്‍. മോഹന്‍ലാലിനെ തീരെ ഇഷ്ടമല്ലെന്നാണ് ആല്‍ക്കോ പറയുന്നത്. രജനികാന്തിന്റെ ബാഷ സിനിമ നാലു തവണയാണ് കണ്ടത്. രജനിയെ ഇനിയും കാണണമെന്നാണ് മോഹം. റാം ജി റാവു സ്പീക്കിംഗ് എന്ന സിനിമയിലെ 'ഒരായിരം കിനാക്കളായി.............' എന്ന് തുടങ്ങുന്ന ഗാനവും മറ്റു മലയാളം പാട്ടുകളും നന്നായി പാടാനും ആല്‍ക്കോയ്ക്ക് കഴിയുന്നു.

ജര്‍മനിയിലെ ഹോട്ടല്‍ തണുപ്പ് കാലത്ത് അടച്ചിടുമ്പോഴാണ് താന്‍ വിനോദത്തിനായി ഇന്ത്യയിലേക്ക് വരുന്നതെന്ന് ആല്‍ക്കോ പറഞ്ഞു. കീഴൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയാല്‍ സ്വീകരിക്കാന്‍ ഓട്ടോ ഡ്രൈവര്‍ രാജേഷെത്തും. പിന്നീട് രാജേഷിന്റെ ഓട്ടോയില്‍ തന്നെയാണ് യാത്ര. രാജേഷിനും ആല്‍ക്കോയ്‌ക്കൊപ്പം കറങ്ങാന്‍ ഏറെ ഇഷ്ടമാണ്. കീഴൂരില്‍ സ്വന്തമായി പണം കൊടുത്ത് മുറിയെടുത്തിട്ടുണ്ടെന്നും ഇവിടെ തന്നെയാണ് താന്‍ വിനോദത്തിനെത്തിയാല്‍ കഴിഞ്ഞുകൂടാറുള്ളതെന്നും ആല്‍ക്കോ പറഞ്ഞു.

ജര്‍മനിയില്‍ ഒരു സഹോദരിയുണ്ടെങ്കിലും ബന്ധങ്ങള്‍ക്ക് കാര്യമായ വില അവിടെയില്ലെന്നാണ് ആല്‍ക്കോയുടെ പക്ഷം. തനിക്ക് സുഹൃത്തുക്കളോടൊത്ത് കഴിയാനാണ് ഇഷ്ടമെന്നും ഇദ്ദേഹം പറയുന്നു. താന്‍ താമസിക്കുന്ന വീടിന്റെ ഉടമസ്ഥയുടെ സഹോദരന് വിവാഹത്തിനായി സഹായം ചെയ്തുകൊടുത്തകാര്യവും ആല്‍ക്കോ സന്തോഷത്തോടെ പറയുന്നു. 24 വര്‍ഷമായി ഇന്ത്യയില്‍ പലേടത്തും പോയെങ്കിലും ഇന്നേവരെ തട്ടിപ്പുകാരയോ കള്ളന്‍മാരേയോ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ലൈഫ് ഭയങ്കര ഈസിയാണ് അതുകൊണ്ട് തന്നെ ഇന്ത്യയില്‍ കഴിയാനാണ് തനിക്കേറെ ഇഷ്ടം. താന്‍ ആദ്യം കീഴൂരിലെത്തിയപ്പോള്‍ കൊച്ചുകുട്ടിയായിരുന്ന പലരും ഇപ്പോള്‍ വിവാഹിതരാണ്. നിശ്ചിത വയസ് കഴിഞ്ഞാല്‍ കിട്ടുന്ന പെന്‍ഷനും ഹോട്ടലില്‍ നിന്നു കിട്ടുന്ന വരുമാനവുമാണ് തനിക്കുള്ളതെന്ന് ആല്‍ക്കോ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ബീഡിക്ക് പ്രത്യേക ലഹരിയാണെന്നും രണ്ട് ബണ്ടല്‍ ബീഡി താന്‍ ജര്‍മനിയിലേക്ക് പോകുമ്പോള്‍ കൊണ്ടുപോകാറുണ്ടെന്നും ആല്‍ക്കോ മലയാളത്തില്‍ തമാശകലര്‍ത്തി പറഞ്ഞു. ഡ്രൈവര്‍ രാജേഷിനൊപ്പം കാസര്‍കോട് വാര്‍ത്താ ഓഫീസ് ആല്‍ക്കോ സന്ദര്‍ശിച്ചു.

Reported by Kunhikannan Muttath 


Keywords: Kasaragod, Germany, Alko

Post a Comment