Follow KVARTHA on Google news Follow Us!
ad

സച്ചിന്റെ രാജ്യസഭാംഗത്വം: സജ്ഞയ് ദത്ത്‌ എതിര്‍പ്പുമായി രംഗത്ത്

സച്ചിന്റെ രാജ്യസഭാംഗത്വം: സജ്ഞയ് ദത്ത്‌ എതിര്‍പ്പുമായി രംഗത്ത്. Entertainment, Bollywood, Sanjay Dutt, Sachin Tendulker,
മുംബൈ: ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ രാജ്യസഭാംഗത്വം സമൂഹത്തിലെ നാനാ തുറയില്‍ നിന്നുള്ളവര്‍ വളരെ സന്തോഷത്തോടെയാണ്‌ സ്വീകരിച്ചത്. എന്നാല്‍ ബോളീവുഡ് താരം സഞ്ജയ്ദത്ത്‌ ഇതിനെതിരെ രംഗത്തെത്തി. സച്ചിന്റെ വലിയ ആരാധകനായ സഞ്ജയ്ദത്ത് ലോകം കണ്ട ഏറ്റവും മഹാനായ താരം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് നല്ലതല്ലെന്ന അഭിപ്രായമാണ്‌ തുറന്നുപറഞ്ഞത്. ക്രിക്കറ്റില്‍ സച്ചിന്‌ എത്തിപ്പിടിക്കാവുന്ന ഉയരങ്ങള്‍ ഇനിയുമുണ്ടെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങി അദ്ദേഹം തന്റെ ഭാവി നശിപ്പിക്കുകയാണെന്നുമാണ്‌ സഞ്ജയ് ദത്ത്‌ പറയുന്നത്. സച്ചിനേയും ചലച്ചിത്ര താരം രേഖയേയും രാജ്യസഭാംഗമാക്കാന്‍ രാഷ്ട്രപതി ശുപാര്‍ശ ചെയ്തിരുന്നു.

English Summery
Sachin Tendulkar’s decision to join the Rajya Sabha has been warmly welcomed from almost every quarter, but seems like actor Sanjay Dutt is not much pleased about it.

Post a Comment