Photo: Haris Zeenath |
തീപിടിച്ച ഉരുവിനടുത്ത് നിര്‍ത്തിയിട്ടിരുന്ന ഉരുക്കള്‍ പെട്ടെന്ന് മാറ്റിയതിനാല്‍ തീ പടരാതെ രക്ഷപ്പെട്ടു. കയറ്റിയയക്കാന്‍ വേണ്ടി കരയില്‍ അടുക്കി വച്ചിരുന്ന ഉരുപ്പടികളും കത്തിനശിച്ചിട്ടുണ്ട്. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേട്പാട് സംഭവിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് പോലീസും ഫയര്‍ ഫോര്സും അഗ്നി ശമന സേനയുടെ ബോട്ടും കുതിച്ചെത്തി. വിവരമറിഞ്ഞ് ക്രീക്കിന്റെ ഇരു വശത്തും വന്‍ ആള്‍ക്കൂട്ടമായിരുന്നു തടിച്ചുകൂടിയത്. വാഹന ഗതാഗതം ഏറെ നേരത്തേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ശക്തമായ കാറ്റ് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
Key words: Dhow, catches fire, Dubai Creek, UAE