സന്തോഷ് പണ്ഡിറ്റിനെപ്പോലെ യൂട്യൂബിലൂടെ പ്രസിദ്ധി നേടി 14കാരി

കാലിഫോര്‍ണിയ: സന്തോഷ് പണ്ഡിറ്റ് യൂട്യൂബിലൂടെ നേടിയ പ്രസിദ്ധിക്ക് അമേരിക്കയില്‍ ഒരു പകരക്കാരി. റബേക്ക ബ്ലാക്ക് എന്ന വിദ്യാര്‍ത്ഥിനിയാണ്‌ തന്റെ ഒറ്റ ഗാനം കൊണ്ട് പ്രസിദ്ധി നേടിയത്. 18 കോടിയിലേറെ ജനങ്ങളാണ്‌ റബേക്കയുടെ ഗാനം യൂട്യൂബില്‍ ആസ്വദിച്ചത്. റബേക്കയുടെ 'ഫ്രൈഡെ' എന്ന ഗാനമാണ്‌ ഹിറ്റായത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിമര്‍ശിച്ച വീഡിയോകളിലും റബേക്കയുടെ ഗാനം ഉള്‍പ്പെടും.
ശക്തമായ ഭാഷയില്‍ ചിലര്‍ തന്റെ ഗാനത്തെ വിമര്‍ശിച്ചത് റബേക്കയ്ക്ക് മാനസീക പീഡ നല്‍കിയെങ്കിലും കുതിച്ചുയര്‍ന്ന പ്രശസ്തി ഈ വിദ്യാര്‍ത്ഥിനി ആസ്വദിച്ചു തുടങ്ങി. ഗാനത്തിന്റെ വരികളും ട്യൂണുമെല്ലാം സംഗീതപ്രേമികള്‍ എണ്ണിപ്പറഞ്ഞു വിമര്‍ശിച്ചു. എന്നാല്‍ സന്തോഷ് പണ്ഡിറ്റിന്റെ ശ്രമത്തെ പ്രശംസിക്കാന്‍ ചിലര്‍ തയ്യാറായതുപോലെ റബേക്കയെ പ്രശംസിക്കാന്‍ ലേഡി ഗാഗ ഉള്‍പ്പെടെയുള്ളവര്‍ മുന്‍പോട്ട് വന്നു. വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും ഒരു പോലെ സ്വീകരിച്ച് പുതുവര്‍ഷത്തില്‍ പുത്തന്‍സംഗീതവുമായി തുടരാനാണ് റബേക്കയുടെ തീരുമാനം.

Post a Comment

Previous Post Next Post