Follow KVARTHA on Google news Follow Us!
ad

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടം തുടരണം; കാന്തപുരം

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരേണ്ട അവസ്ഥയാണ് രാജ്യത്തുള്ളത് എന്നും, അത് പൂര്‍വ്വാധികം ശക്തിയോടെ തുടരണം എന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു Kasaragod, Kerala, News, kanthapuram, Kanthapuram A.P.Aboobaker Musliyar, NYL, Protest, Trending, Kanthapuram addresses NYL Protest against CAA
കാസര്‍കോട്: (www.kvartha.com 25.01.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരേണ്ട അവസ്ഥയാണ് രാജ്യത്തുള്ളത് എന്നും, അത് പൂര്‍വ്വാധികം ശക്തിയോടെ തുടരണം എന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി പൗരത്വ ഭേദഗതി നിയമത്തിനെതിരെനെതിരെ സംഘടിപ്പിച്ച രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നീ നേതാക്കളായ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി തുടങ്ങിയവരോടൊപ്പമാണ് കാന്തപുരം ചടങ്ങിനെത്തിയത്


നാഷനല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. ഷെയ്ഖ് ഹനീഫ് അധ്യക്ഷത വഹിച്ച ചടങ്ങ്
സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, ജില്ലാ പ്രസിഡന്റ് മൊയ്ദീന്‍ കുഞ്ഞി കളനാട്, ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, റിയാസ് അമ്ലടുക്കം, പി എം സുബൈര്‍ പടുപ്പ്, അജിത് കുമാര്‍ ആസാദ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് സാജിദ് മവ്വല്‍, മണികണ്ഠന്‍, ശിവപ്രസാദ്, കരീം ദര്‍ബാര്‍കട്ട, മൊയ്ദു ചെര്‍ക്കള, ഖാദര്‍ ചട്ടഞ്ചാല്‍, റഹീം ബണ്ടിച്ചാല്‍, അഡ്വ. സി ഷുക്കൂര്‍, മഹമൂദ് മുറിയനാവി, കുല്‍ബുദ്ദീന്‍ പാലായി, കെ ബി മുഹമ്മദ്, എം ഇബ്രാഹിം, എം ഹമീദ് ഹാജി, മനാഫ് കുന്നില്‍, അബ്ദുല്‍ റഹ് മാന്‍ മാസ്റ്റര്‍, മുസ്തഫ തോരവളപ്പ്, സി എം ജലീല്‍, ഇഖ്ബാല്‍ മാളിക, ഖലീല്‍ ഏറിയാല്‍, അന്‍വര്‍ മാങ്ങാടന്‍, അബൂബക്കര്‍ പൂച്ചക്കാട്, സിദ്ദീഖ് ചെങ്കള, നാസര്‍ കൂളിയങ്കാല്‍, സിദ്ദിഖ് പാലോത്ത്, ആഷിഫ് ഹദ്ദാദ്, സാദിഖ് കടപ്പുറം, ഷിഹാബ് പോപി തുരുത്തി, സുഹൈല്‍ തുരുത്തി, ഹാരിസ് ബെഡി, ഹനീഫ് കടപ്പുറം, ഹസീന ടീച്ചര്‍, ജമീല ടീച്ചര്‍, എ കെ കമ്പാര്‍, സി എച്ച് റിയാസ് മുനീര്‍ കണ്ഠാളം, റഹ് മാന്‍ തുരുത്തി, സിദ്ദീഖ് കെഎസ്ആര്‍ടിസി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ല സെക്രട്ടറി ഷാഫി സുഹരി പടുപ്പ് സ്വാഗതവും, ജില്ല ട്രഷറര്‍ ഹനീഫ് പി എച്ച് ബേക്കല്‍ നന്ദിയും പറഞ്ഞു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, News, kanthapuram, Kanthapuram A.P.Aboobaker Musliyar, NYL, Protest, Trending, Kanthapuram addresses NYL Protest against CAA