Follow KVARTHA on Google news Follow Us!
ad

കോടതി നടപടികള്‍ അറിയിക്കാനും സാമൂഹിക മാധ്യമങ്ങള്‍; സമന്‍സ് ഇനി വാട്‌സാപ്പിലൂടെയും കൈമാറാം; മേല്‍വിലാസങ്ങളിലെ അവ്യക്തതയും സമയനഷ്ടവും പരിഹരിക്കാനാകും

കോടതി നടപടികള്‍ അറിയിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാമെന്ന് സംസ്ഥാന കോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം കമ്മിറ്റി. ഇതു പ്രകാരം News, Kerala, Court, Police, High Court, Case, Thiruvananthapuram, Whatsapp, Social Network, Social media to inform court proceedings; Summons can also be forwarded through WhatsApp
തിരുവനന്തപുരം: (www.kvartha.com 15.12.2019) കോടതി നടപടികള്‍ അറിയിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാമെന്ന് സംസ്ഥാന കോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം കമ്മിറ്റി. ഇതു പ്രകാരം സമന്‍സ് ഇനി വാട്‌സാപ്പിലൂടെയും കൈമാറാം. മേല്‍വിലാസങ്ങളിലെ അവ്യക്തത, സമന്‍സ് അല്ലെങ്കില്‍ അറിയിപ്പുകള്‍ കൈപ്പറ്റാന്‍ ആളുകള്‍ ഇല്ലാത്ത അവസ്ഥ, സമയനഷ്ടം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതുവഴി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. വാട്‌സാപ്പിനു പുറമേ എസ്എംഎസ്, ഇ-മെയില്‍ എന്നിവ വഴിയും നടപടി നടത്താമെന്നും ഇതിന് ക്രിമിനല്‍ നടപടി ചട്ടം 62-ാം വകുപ്പ് ഭേദഗതി ചെയ്യെണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്.


വാദികളുടേയും പ്രതികളുടേയും മൊബൈല്‍ നമ്പറും ഇനി കേസിനൊപ്പം രേഖപ്പെടുത്തണം. ഹൈക്കോടതി ജഡ്ജിമാരും രജിസ്ട്രാറും ഡിജിപിയും ആഭ്യന്തരവകുപ്പിലേയും ഹൈക്കോടിതിയിലേയും ഉന്നത ഉദ്യോഗസ്ഥരും ജില്ലാ ജഡ്ജിമാരുമടങ്ങുന്ന സംസ്ഥാന കോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം കമ്മിറ്റിയുടെതാണ് തീരുമാനങ്ങള്‍. കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാനും ഇതിന് ജില്ലാ കലക്ടര്‍മാരെ ഉള്‍കൊള്ളിക്കാനും തീരുമാനിച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തിനിടയില്‍ പലവട്ടം വാറണ്ട് ഇറക്കിയിട്ടും കോടതിയില്‍ ഹാജരാകാത്തവരുടെ വിവരങ്ങള്‍ ജനുവരി 31നകം ജില്ലാ പോലിസ് മേധാവിമാര്‍ക്ക് കൈമാറാനും തീരുമാനിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Court, Police, High Court, Case, Thiruvananthapuram, Whatsapp, Social Network, Social media to inform court proceedings; Summons can also be forwarded through WhatsApp