Follow KVARTHA on Google news Follow Us!
ad

ഇത് പൗരത്വഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ കൊണ്ടുള്ള വീഴ്ചയോ...?; ഗംഗാ ഘട്ടിന്റെ പടവുകള്‍ കയറവെ നരേന്ദ്ര മോദി കാലിടറി വീണത് സമൂഹ മാധ്യമങ്ങളിലും ചര്‍ച്ച; പ്രധാനമന്ത്രി ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിനെത്തിയത് ഗംഗാ നമാമി പദ്ധതികള്‍ വിലയിരുത്താന്‍

ഗംഗാ നമാമി പദ്ധതികള്‍ വിലയിരുത്താന്‍ ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിനെത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗാ ഘട്ടിന്റെ News, National, Prime Minister, Narendra Modi, UP, Visit, Social Network, Video, Protest, PM Narendra Modi missed a step at Atal ghat in Kanpur
ലഖ്‌നൗ: (www.kvartha.com 15.12.2019) ഗംഗാ നമാമി പദ്ധതികള്‍ വിലയിരുത്താന്‍ ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിനെത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗാ ഘട്ടിന്റെ പടവുകള്‍ കയറവെ കാലിടറി വീണത് സമൂഹ മാധ്യമങ്ങളിലും ചര്‍ച്ച. പൗരത്വഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്തമായത് കൊണ്ടുള്ള വീഴ്ചയാണോ ഇത് എന്നാണ് പലരും പങ്കു വെയ്ക്കുന്ന സംശയം.

ബില്ലിനെതിരായ ശക്തമായ പ്രക്ഷോഭങ്ങള്‍ കൊണ്ട് രാജ്യത്തിനകത്തും ലോക രാഷ്ട്രങ്ങള്‍ക്കിയിലും മുഖം നഷ്ടപ്പെട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്. ഉത്തരേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങുകയും മുമ്പെങ്ങും ഇല്ലാത്ത വിധം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിനെത്തിയത്.


ഗംഗാ പുനരുദ്ധാരണ കൗണ്‍സിലിന്റെ പ്രഥമ യോഗത്തിന് കാണ്‍പൂരില്‍ എത്തിയതായിരുന്നു മോദി. ഗംഗാ ഘട്ടിന്റെ പടവുകള്‍ വളരെ വേഗത്തില്‍ നടന്നു കയറുന്നതിനിടെയാണ് മോദി പടികളില്‍ കാലിടറി വീണത്. ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി അദ്ദേഹത്തെ എഴുന്നേല്‍പ്പിക്കുകയും ചെയ്തു.

ശനിയാഴ്ച വിമാനത്താവളത്തിലെത്തിയ മോദിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ യുപിയിലെ പ്രമുഖര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ശേഷം ചന്ദ്രശേഖര്‍ ആസാദ് കാര്‍ഷിക സര്‍വകലാശാലയിലെ ചടങ്ങില്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Prime Minister, Narendra Modi, UP, Visit, Social Network, Video, Protest, PM Narendra Modi missed a step at Atal ghat in Kanpur