Follow KVARTHA on Google news Follow Us!
ad

ചങ്കിലെ ചോരയുടെ നിറമുള്ള ചെങ്കൊടിയല്ല, അരൂരില്‍ അരിവാള്‍ പ്രിന്റ് ചെയ്ത മഞ്ഞക്കൊടിയേന്തിയാണ് സിപിഎമ്മിന്റെ പ്രചരണം; മഞ്ചേശ്വരത്തെ ഭക്തനായ സ്ഥാനാര്‍ത്ഥിക്ക് പിന്നാലെ ചര്‍ച്ചയായി മഞ്ഞക്കൊടിയും; മതം വിട്ട് മനുഷ്യരിലേക്ക് പടരാന്‍ പോയവര്‍ ഉപതെരഞ്ഞെടുപ്പില്‍ മതങ്ങളിലേക്ക് ചുരുങ്ങുന്നുവെന്ന് ടി സിദ്ദീഖ്

അരൂരില്‍ അരിവാള്‍ ചിഹ്നം പ്രിന്റ് ചെയ്ത മഞ്ഞക്കൊടി പിടിച്ച് എല്‍ഡിഎഫ് പ്രചരണം നടത്തിയ സംഭവത്തില്‍ സിപിഎമ്മിനെതിരെ പരിഹാസവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഏKerala, Kozhikode, News, CPM, Flag, Politics, Congress, LDF, SNDP, T Siddeeque insulted CPM on Yellow Flag
കോഴിക്കോട്: (www.kvartha.com 15.10.2019) അരൂരില്‍ അരിവാള്‍ ചിഹ്നം പ്രിന്റ് ചെയ്ത മഞ്ഞക്കൊടി പിടിച്ച് എല്‍ഡിഎഫ് പ്രചരണം നടത്തിയ സംഭവത്തില്‍ സിപിഎമ്മിനെതിരെ പരിഹാസവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഏഡ്വ. ടി സിദ്ദീഖ്. മതം വിട്ട് മനുഷ്യരിലേക്ക് പടരാന്‍ പോയവര്‍ ഉപതെരഞ്ഞെടുപ്പില്‍ മതങ്ങളിലേക്ക് ചുരുങ്ങുകയാണെന്ന് സിദ്ദീഖ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.

മഞ്ഞ മാത്രമല്ല, പച്ചയിലും കാവിയിലും കൊടികള്‍ ഉണ്ട്, ചങ്കിലെ ചോരയുടെ നിറം എന്ന് ഊറ്റം കൊള്ളുന്ന ആ ചെങ്കൊടിയില്‍ സിപിഎമ്മിന് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞെന്ന് തെളിയിക്കുന്നതാണ് അരൂരിലെ രംഗം. രാഷ്ട്രീയമായി വേരിളകുമ്പോള്‍ അപരന്റെ രാഷ്ട്രീയത്തില്‍ ലയിക്കേണ്ട ഗതികേടിലാണ് സിപിഎം എത്തിയിരിക്കുന്നത്. സിദ്ദീഖ് പറഞ്ഞു.



മഞ്ചേശ്വരത്ത് നവോത്ഥാനം മറന്ന് കടുത്ത വിശ്വാസിയായ ശങ്കര്‍ റൈ മാസ്റ്ററെ സ്ഥാനാര്‍ത്ഥിയാക്കിയതിനെയും സിദ്ദീഖ് ചൂണ്ടിക്കാട്ടുന്നു. സിപിഎം മതങ്ങളിലേക്ക് ചുരുങ്ങുന്നത് മഞ്ചേശ്വരത്തെ  സ്ഥാനാര്‍ത്ഥിത്വത്തില്‍ നാം കണ്ടതാണ്. സ്വന്തം പ്രത്യശാസ്ത്രം തന്നെ സിപിഎമ്മിന് ഇപ്പോള്‍ ബാധ്യതയായിത്തുടങ്ങിയിരിക്കുന്നു. നിര്‍ത്തിപ്പോകുന്നതല്ലേ ഇതിലും അന്തസ്സുള്ള പരിപാടി. മതങ്ങള്‍ക്കെതിരെ നവോത്ഥാനം എന്ന് പറഞ്ഞ് നടന്ന ഒരു മുഖ്യമന്ത്രിയും പാര്‍ട്ടിയും മതങ്ങളിലേക്ക് ചുരുങ്ങുന്നത് കാണുമ്പോള്‍ സഹതാപമുണ്ട്. സിദ്ദീഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അരൂരില്‍ ബിഡിജെഎസിന്റെ പതാകയുടെ നിറമായ മഞ്ഞ നിറത്തില്‍ അരിവാള്‍ പതിച്ച് പ്രചരണം നടത്തേണ്ട ഗതികേട് വന്നുവെന്നാണ് ആരോപണം. അതേസമയം പാര്‍ട്ടി പതാകയല്ല അതെന്നും ചിഹ്നം പരിചയപ്പെടുത്താനുള്ള പരിപാടിയായതിനാല്‍ പല നിറങ്ങളിലുള്ള പതാകയില്‍ പാര്‍ട്ടി ചിഹ്നം അച്ചടിച്ച് പ്രകടനം നടത്തിയതാണെന്നുമാണ് സിപിഎം പ്രവര്‍ത്തകരുടെ വാദം.


Keywords: Kerala, Kozhikode, News, CPM, Flag, Politics, Congress, LDF, SNDP, T Siddeeque insulted CPM on Yellow Flag.