Follow KVARTHA on Google news Follow Us!
ad

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ മുഹമ്മദ് സഹൂര്‍ ഖയ്യാം ഹാഷ്മി അന്തരിച്ചു

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ മുഹമ്മദ് സഹൂര്‍ ഖയ്യാം ഹാഷ്മി Mumbai, News, Cinema, Singer, Dead, Obituary, National,
മുംബൈ: (www.kvartha.com 20.08.2019) പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ മുഹമ്മദ് സഹൂര്‍ ഖയ്യാം ഹാഷ്മി (92) അന്തരിച്ചു. സുജയ് ആശുപത്രിയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യം. കഭി കഭി, ഉംറാവു ജാന്‍, ത്രിശൂല്‍ തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനായിരുന്നു.

അമിതാഭ് ബച്ചനും രാഖിയും ഒന്നിച്ചഭിനയിച്ച കഭീ കഭീ എന്ന ചിത്രത്തിലെ'കഭീ കഭീ മേരേ ദില്‍ മേം' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സഹീര്‍ ലുധിയാന്‍വിയാണ് ഇതിന്റെ വരികളെഴുതിയത്. രേഖ, നസീറുദ്ദീന്‍ ഷാ തുടങ്ങിയവര്‍ അണിനിരന്ന ഉമറാവോ ജാനിലെ സംഗീതത്തിന് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം, ഫിലിംഫെയര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു. മെലഡികള്‍ ഒട്ടേറെ സമ്മാനിച്ച ഇദ്ദേഹത്തിന് സംഗീത നാടക അക്കാദമി പുരസ്‌കാരം, പദ്മഭൂഷന്‍ എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

 'Kabhi Kabhie' music composer Khayyam passes away at 92; Lata calls it end of an era, Big B & PM Modi pay tribute, Mumbai, News, Cinema, Singer, Dead, Obituary, National

പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച ഖയ്യാം 17-ാം വയസില്‍ സംഗീത ലോകത്തെത്തി. ഉംറാവു ജാനിലൂടെ ബോളിവുഡിന്റെ സ്ഥിരസാന്നിധ്യമായി. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ്. ജവാന്‍മാരുടെ കുടുംബങ്ങള്‍ക്കായി 5,00,000 രൂപ അദ്ദേഹം സംഭാവന ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'Kabhi Kabhie' music composer Khayyam passes away at 92, Mumbai, News, Cinema, Singer, Dead, Obituary, National.