Follow KVARTHA on Google news Follow Us!
ad

ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന വാഗ്ദാനം നല്‍കി വഞ്ചിച്ചു; നടി മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി

കല്‍പ്പറ്റ: (www.kvartha.com 14.07.2019) ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നManju Warrier, Actress, Notice, Flood, Cinema, Kerala, Cheating,
കല്‍പ്പറ്റ: (www.kvartha.com 14.07.2019) ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നോട്ടീസ്. തിങ്കളാഴ്ച വയനാട് ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ മഞ്ജുവിനോട് നേരിട്ട് ഹാജരാകണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്.

പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിലെ പണിയ വിഭാഗത്തില്‍ പെട്ട 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വാഗ്ദാനം നല്‍കിയെന്നും എന്നാല്‍ ഇതുവരെ അത് പാലിച്ചില്ലെന്നുമാണ് കോളനി നിവാസികളുടെ പരാതി. 2017 ലാണ് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വാക്ക് നല്‍കിയത്.

Wayanad District Legal Service Authority asks actress Manju Warrier to appear for hearing in cheating allegation, Manju Warrier, Actress, Notice, Flood, Cinema, Kerala, Cheating

കൂടാതെ പരക്കുനിയിലെ പണിയ വിഭാഗത്തില്‍ പെട്ട ആദിവാസികള്‍ക്ക് വീടുകളും അവശ്യ സൗകര്യങ്ങളും ഒരുക്കാമെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ക്കും പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്കും ഫൗണ്ടേഷന്‍ കത്ത് നല്‍കിയിരുന്നു.

ഒന്നേ മുക്കാല്‍ കോടി രൂപ ചെലവിട്ട് 57 ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വച്ചുനല്‍കാം എന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. വീട് മാത്രമല്ല, മറ്റ് അനുബന്ധ സൗകര്യങ്ങളും തങ്ങള്‍ ഒരുക്കും എന്നും വാഗ്ദാനം നല്‍കിയിരുന്നു. ഇക്കാര്യം ജില്ലാ ഭരണകൂടം അംഗീകരിക്കുകയും ചെയ്തിരുന്നു.

അതിനിടെ 2018ലെ പ്രളയത്തില്‍ പ്രദേശത്ത് വ്യാപകനാശനഷ്ടവുമുണ്ടായി. എന്നാല്‍ വീട് വച്ചു നല്‍കാമെന്ന മഞ്ജു വാര്യര്‍ ഫൗണ്ടേഷന്റെ വാഗ്ദാനം നില നില്‍ക്കുന്നതിനാല്‍ സര്‍ക്കാരും പഞ്ചായത്ത് അധികൃതരും തങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളെല്ലാം നിഷേധിച്ചെന്നും കോളനിക്കാര്‍ പറയുന്നു.

ഇതിനിടെ കോളനിയിലെ വീടുകള്‍ക്ക് അറ്റകുറ്റപ്പണി നടത്തുകയോ അല്ലെങ്കില്‍ എല്ലാ കുടുംബങ്ങള്‍ക്കുമായി ആകെ 10 ലക്ഷം രൂപ നല്‍കുകയോ ചെയ്യാമെന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി സിറ്റിംഗില്‍ മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് കോളനി നിവാസികള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നിര്‍ദേശിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wayanad District Legal Service Authority asks actress Manju Warrier to appear for hearing in cheating allegation, Manju Warrier, Actress, Notice, Flood, Cinema, Kerala, Cheating.