Follow KVARTHA on Google news Follow Us!
ad

നേപ്പാളില്‍ പ്രളയം; കാഠ്മണ്ഡു വെള്ളത്തിനടിയില്‍, രാജ്യത്തിന്റെ പല ഭാഗങ്ങളിലും മണ്ണിടിച്ചില്‍ വ്യാപകം, മരണം മുപ്പത്തിനാലായി

കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും ദുരിതം പേറുകയാണ് നേപ്പാള്‍ ജനത. തലസ്ഥാനമായ News, World, Nepal, Rain, Flood, Police, Heavy rains trigger flash floods in Nepal, leave 34 dead
കാഠ്മണ്ഡു: (www.kvartha.com 14.07.2019) കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും ദുരിതം പേറുകയാണ് നേപ്പാള്‍ ജനത. തലസ്ഥാനമായ കാഠ്മണ്ഡു ഉള്‍പ്പെടെയുള്ള ചില സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. സംഭവത്തില്‍ 34 പേര്‍ മരിച്ചു. 24 പേരെ കാണാതാവുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി നേപ്പാള്‍ പോലീസ് അറിയിച്ചു.


രാജ്യത്തിന്റെ പല ഭാഗങ്ങളിലും മണ്ണിടിച്ചില്‍ വ്യാപകമാണ്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചതായും പോലീസ് അറിയിച്ചു.

നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. പ്രളയത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതലയോഗം വിളിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, World, Nepal, Rain, Flood, Police, Heavy rains trigger flash floods in Nepal, leave 34 dead