Follow KVARTHA on Google news Follow Us!
ad

ചരിത്ര പുരുഷനൊപ്പം ഇതിഹാസം രചിച്ച ലാന്‍ഡ് റോവര്‍ ലേലത്തിന്; ഹിമാലയന്‍ മലനിരകള്‍ കീഴടക്കി ഇന്ത്യയിലേക്കും നേപ്പാളിലേക്കും കേടുപാടുകളില്ലാതെ ദീര്‍ഘദൂരം ഓടിയ ക്ലാസിക് വാഹനത്തിനായി കാത്തിരിക്കുന്നത് ആയിരങ്ങള്‍

ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ ഉപയോഗിച്ചിരുന്ന വാഹനം ലേലത്തിന്. ദലൈ ലാമ ഉപയോഗിച്ചിരുന്ന ലാന്‍ഡ് റോവര്‍ News, Auto & Vehicles, World, Dalai Lama, Nepal, China, Road, Vehicles, Auction, Dalai Lamas Land Rover SUV Ready For Auction
ന്യൂഡല്‍ഹി: (www.kvartha.com 15.07.2019) ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ ഉപയോഗിച്ചിരുന്ന വാഹനം ലേലത്തിന്. ദലൈ ലാമ ഉപയോഗിച്ചിരുന്ന ലാന്‍ഡ് റോവര്‍ സീരീസ് ഐഐഎ എന്ന വാഹനമാണ് ഇപ്പോള്‍ ലേലത്തിനെത്തുന്നത്. 1966 മുതല്‍ 1976 വരെയുള്ള കാലഘട്ടത്തിലാണ് അദ്ദേഹം ഈ വാഹനം ഉപയോഗിച്ചിരുന്നത്. 1966 ലാണ് ദലൈ ലാമ ലാന്‍ഡ് റോവര്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിലെ കമ്പനിയില്‍ നേരിട്ടെത്തിയാണ് അദ്ദേഹം വാഹനം വാങ്ങിയത്. ടിബറ്റിനെ ചൈന ആക്രമിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ ധര്‍മ്മശാലയില്‍ ദലൈലാമ അഭയം തേടിയിരുന്നു. അന്ന് ഉപയോഗിച്ചതും ഇതേ വാഹനമെന്നാണ് റിപ്പോര്‍ട്ടുകള്‍.


10 വര്‍ഷമാണ് ദലൈ ലാമ ലാന്‍ഡ് റോവര്‍ വാഹനം ഉപയോഗിച്ചിരുന്നത്. ബ്രിട്ടണിലെ ലാന്‍ഡ് റോവര്‍ പ്ലാന്റില്‍ നേരിട്ടെത്തിയാണ് അദ്ദേഹം വാഹനം സ്വന്തമാക്കിയത്. ഫാക്ടറിയിലെ അസംബ്ലി ലൈനില്‍ ചെന്നതും അവിടെനിന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും ആര്‍ക്കേവുകളില്‍ സൂക്ഷിച്ചിട്ടുണ്ട്.

1976ല്‍ വാഹനം കൈമാറ്റം ചെയ്തു. വാഹനത്തെക്കുറിച്ച് പിന്നീട് വളരെക്കാലം വിവരമൊന്നുമില്ലായിരുന്നു. ഓഗസ്റ്റ് 29-നാണ് ഈ വാഹനത്തിന്റെ ലേലം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 100000 ഡോളര്‍ മുതല്‍ 150000 ഡോളര്‍ വരെ (ഏകദേശം 70 ലക്ഷം രൂപ മുതല്‍ 1.2 കോടി രൂപ വരെ) യാണ് ഈ വാഹനത്തിന് വില പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2005ല്‍ ലോസ് ആഞ്ചലസിലെ വെസ്റ്റ് കോസ്റ്റ് ബ്രിട്ടീഷ് എന്ന സ്ഥാപനത്തില്‍ വാഹനം റീസ്റ്റോറേഷന് എത്തിയിരുന്നു. ഇതോടെ ഈ എസ്യുവി വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞു. ഏകദേശം 1.10 ലക്ഷം കിലോമീറ്ററാണ് വാഹനത്തിന്റെ മീറ്ററിലുണ്ടായിരുന്നത്. അപ്പോഴും കരുത്തുചോരാത്ത ഷാസി വാഹനത്തെ ശ്രദ്ധേയമാക്കി. ഒരുവര്‍ഷമെടുത്ത് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ വാഹനം 2007 ല്‍ 82100 ഡോളറിന് (ഏകദേശം 56 ലക്ഷം രൂപ) ലേലത്തില്‍ വിറ്റിരുന്നു.

ലോകത്തിലെ ക്ലാസിക് വാഹനങ്ങളിലൊന്നായാണ് ലാന്‍ഡ് റോവര്‍ 2 എ കണക്കാക്കുന്നത്. 2.25 ലിറ്റര്‍ ഫോര്‍ സിലണ്ടര്‍ എന്‍ജിനിലായിരുന്നു ഈ വാഹനം പുറത്തിറങ്ങിയിരുന്നത്. 67 ബിഎച്ച്പി കരുത്തും 157 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്ടിക്കും. ഏതു ദുര്‍ഘട പാതകളിലൂടെയും ദീര്‍ഘദൂരം കേടുപാടുകളും പ്രശ്നങ്ങളുമൊന്നുമില്ലാതെ അനായാസം സഞ്ചരിക്കാനാവും എന്നതാണ് ഈ ഓഫ് റോഡറിന്റെ ഏറ്റവും വലിയ പ്രത്യേകത. 

ഇന്ത്യയിലെ നിരത്തുകളില്‍ മാത്രമല്ല, അതിര്‍ത്തി രാജ്യമായ നേപ്പാളിലേക്കുള്ള ദലൈ ലാമയുടെ യാത്രകളും ഈ ലാന്‍ഡ് റോവറിലായിരുന്നു എന്ന് പറയപ്പെടുന്നു. ഹിമാലയന്‍ മലനിരകള്‍ അനായാസം കീഴടക്കിയ ഈ വാഹനം ഒരിക്കല്‍ പോലും അദ്ദേഹം ഓടിച്ചിട്ടില്ല. പക്ഷേ യാത്രകള്‍ മുഴുവല്‍ ഈ വാഹനത്തില്‍ തന്നെ ആയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Auto & Vehicles, World, Dalai Lama, Nepal, China, Road, Vehicles, Auction, Dalai Lamas Land Rover SUV Ready For Auction