Follow KVARTHA on Google news Follow Us!
ad

പഞ്ചാബിയായ വാന്‍ ഡ്രൈവറെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പോലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി നാടകീയ സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ

പഞ്ചാബിയായ വാന്‍ ഡ്രൈവറെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പോലീസുദ്യോഗസ്ഥര്‍ക്ക് News, New Delhi, National, Social Network, Video, Police, Investigates,
ന്യൂഡല്‍ഹി:(www.kvartha.com 18/06/2019) പഞ്ചാബിയായ വാന്‍ ഡ്രൈവറെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പോലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മൂന്ന് പോലീസുകാരെയാണ് സംഭവത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്. നാടകീയ സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് നടപടി. സംഭവത്തെക്കുറിച്ചു ക്രൈംബ്രാഞ്ച് സംഘത്തിനു പുറമേ ജോയിന്റ് പോലീസ് കമ്മിഷണര്‍ മനീഷ് കുമാര്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണവും നടക്കുന്നുണ്ട്.

News, New Delhi, National, Social Network,Police, Investigates,Mukherjee Nagar violence: cross FIRs lodged; 3 cops suspended

ഡല്‍ഹിയിലെ മുഖര്‍ജി നഗറിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ഞായറാഴ്ച വൈകിട്ടു നടന്ന സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പഞ്ചാബ് സ്വദേശിയായ 'ഗ്രാമീണ്‍ സേവാ' ടെംപോ ഡ്രൈവര്‍ സര്‍ബ്ജീത്ത് സിംഗ് ആണ് പോലീസുകാരുടെ കയ്യേറ്റത്തിന് ഇരയായത്. എന്നാല്‍ ഇയാള്‍ മര്‍ദിച്ചുവെന്നും കത്തിയുമായി പിന്തുടര്‍ന്നുവെന്നും കാട്ടി പോലീസ് മറ്റൊരു കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഷാലിമാര്‍ ബാഗ് എസിപി കെ ജി ത്യാഗിയുടെ വാഹനവും വാനുമായി തമ്മില്‍ മുഖര്‍ജി നഗര്‍ പോലീസ് സ്‌റ്റേഷനു സമീപത്തുവച്ച് ഇടിച്ചതോടെയാണു സംഭവങ്ങളുടെ തുടക്കം. പോലീസുകാരന്‍ ഡ്രൈവറെ ചോദ്യം ചെയ്തതോടെ കത്തിയുമായി ഇയാള്‍ അക്രമിച്ചുവെന്നാണു പോലീസുകാരുടെ പരാതി. സര്‍ബ്ജീത്ത് സിംഗിന്റെ മകന്‍ തടയുന്നതും സമാധാനിപ്പിച്ചു കൂട്ടിക്കൊണ്ടു പോകുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ഇതിനു പിന്നാലെ സ്‌റ്റേഷനിലേക്കു കയറിപ്പോയ ഉദ്യോഗസ്ഥര്‍ മറ്റു പോലീസുകാരുമായി മടങ്ങിയെത്തുകയും തുടര്‍ന്നു ഡ്രൈവറെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.

ഡ്രൈവറും മകനും പലതവണ തടയാന്‍ ശ്രമിച്ചെങ്കിലും ലാത്തിയും ബെല്‍റ്റും ഉപയോഗിച്ചു മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പോലീസുകാര്‍ നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുക, അനധികൃതമായി ആയുധം കൈവശം വയ്ക്കുക എന്നീ കുറ്റങ്ങളാണു ചുമത്തി സര്‍ബ്ജീത്തിനെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പോലീസ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം പോലീസിന്റെ മാന്യതയ്ക്കു കളങ്കം വരുത്തി എന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതെന്നു ഡിസിപി മധുര്‍ വര്‍മ്മ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Social Network,Police, Investigates,Mukherjee Nagar violence: cross FIRs lodged; 3 cops suspended