Follow KVARTHA on Google news Follow Us!
ad

വിളിച്ചോളൂ... ലീഡര്‍ കെ മുരളീധരന്‍; കണ്ണൂരിന്റെ പുലിക്കുട്ടിയെ മലര്‍ത്തിയടിച്ച് കെ മുരളീധരന്‍

പുലിമടയില്‍ പുലിക്കുട്ടിയെ മലര്‍ത്തിയടിച്ച് ലീഡര്‍ കെ കരുണാ Kerala, News, Vadakara, Kannur, Lok Sabha, Election, Result, K.Muraleedaran, P Jayarajan, Trending, Politics, CPM, UDF, K Muralidharan beats P Jayarajan.
വടകര: (www.kvartha.com 23.05.2019) പുലിമടയില്‍ പുലിക്കുട്ടിയെ മലര്‍ത്തിയടിച്ച് ലീഡര്‍ കെ കരുണാകരന്റെ മകന്‍ കെ മുരളീധരന്‍. വടകര ലോക്‌സഭ മണ്ഡലത്തില്‍ സിപിഎമ്മിന്റെ അതിശക്തനായ സ്ഥാനാര്‍ത്ഥി പി ജയരാജനെ പരാജയപ്പെടുത്തിയാണ് മുരളീധരന്റെ വിജയം.

അരിയില്‍ ഷുക്കൂര്‍ വധക്കേസ് കോടതിയിലെത്തിയതിന് പിന്നാലെ, പ്രതിചേര്‍ക്കപ്പെട്ട പി ജയരാജന്‍ മത്സരരംഗത്തത്തെയതോടെ കേരളം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു വടകര. ജയരാജനെ തോല്‍പ്പിക്കാന്‍ എതിര്‍ കക്ഷികള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്.

മുരളീധരന്‍ 5,26,755 വോട്ടും ജയരാജന്‍ 4,42,092 വോട്ടും ബിജെപിയുടെ വി കെ സജീവന്‍ 80,128 വോട്ടുകളും നേടി.

Keywords: Kerala, News, Vadakara, Kannur, Lok Sabha, Election, Result, K.Muraleedaran, P Jayarajan, Trending, Politics, CPM, UDF, K Muralidharan beats P Jayarajan.