Follow KVARTHA on Google news Follow Us!
ad

മലബാറിലെ നാല് മണ്ഡലങ്ങളില്‍ ബിജെപിയുടെ 84,789 വോട്ട് ചോര്‍ന്നു, പോയത് എങ്ങോട്ട്? കണക്കുകള്‍ ഇതാ

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍ വോട്ട് തങ്ങള്‍ നേടിയെന്ന് അവകാശപ്പെടുന്ന ബിജെപിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ട് Kerala, Malabar, Election, Voters, Article, BJP Votes Leaked from 4 constituencies in Malabar .
സി കെ എ ജബ്ബാര്‍

കണ്ണൂര്‍: (www.kvartha.com 25.05.2019) കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍ വോട്ട് തങ്ങള്‍ നേടിയെന്ന് അവകാശപ്പെടുന്ന ബിജെപിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ട് ചോര്‍ന്നത് കൗതുകമായി. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട് മണ്ഡലങ്ങളിലായി 84,789 വോട്ടുകളാണ് ബിജെപിക്ക് ചോര്‍ന്നത്. കാസര്‍കോട് 16,331, കണ്ണൂര്‍ 20,838, വടകര 34,239, കോഴിക്കോട് 13,389 എന്നിങ്ങനെ വോട്ടുകള്‍ ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ കുറഞ്ഞു.

ശബരിമല വിഷയത്തിലും മറ്റുമായി തങ്ങള്‍ക്ക് അനുകൂലമായി കിട്ടിയ വോട്ട്, ഒരോ മണ്ഡലത്തിലും നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ കൂടിയ പുതിയ വോട്ടര്‍മാര്‍ എന്നിവയുടെ വര്‍ധനയും ഇത്തവണ വോട്ട് നില കൂടുതല്‍ മെച്ചപ്പെടുത്തേണ്ടിടത്താണ് ബിജെപിയുടെ ഈ ചോര്‍ച്ച. ശബരിമല വിഷയത്തിലെ പുതിയ വോട്ടും, പുതിയ വോട്ടര്‍മാരും ചേര്‍ന്നാല്‍ ബിജെപിക്ക് വോട്ട് വര്‍ധിക്കുകയാണ് വേണ്ടത്. പക്ഷെ, ആ വര്‍ധന തങ്ങളുടെ വോട്ട് ചോര്‍ച്ചയെ പ്രകടമായി കാണാതിരിക്കാനുള്ള മറയായി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ട് നില മെച്ചപ്പെടുത്തിയെന്നത് ചൂണ്ടികാട്ടിയും ബിജെപിക്ക് ആശ്വസിക്കാം.

തിരുവനന്തപുരത്തും, പത്തനംതിട്ടയിലും മറ്റും നേടിയ അസാധാാരണ മുന്നേറ്റം മുന്നില്‍ വെച്ചിട്ടാണ് സംസ്ഥാന തല വോട്ട് ശതമാനത്തിലും ബിജെപിക്ക് നേട്ടമെന്ന് ചൂണ്ടികാണിക്കപ്പെടുന്നത്. എന്നാല്‍, തങ്ങളുടെ എല്ലാ വോട്ടുബാങ്കും പരമാവധി ത്രസിപ്പിക്കുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ആ നിലയില്‍ 2016ലെ വോട്ട് നിലയോട് തുലനം ചെയ്യുമ്പോള്‍ ബിജെപിക്ക് ഈ മേഖലയില്‍ എന്തുണ്ടായി എന്ന് വ്യക്തമാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയുമായുള്ള സ്വകാര്യ ചങ്ങാത്തം, സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ അവരെ തുരത്തുക എന്ന പൊതു ശത്രുതാനിലപാട് എന്നിവ ചേര്‍ന്നുള്ള അടിയൊഴുക്ക് തന്നെയാണിതെന്ന് വ്യക്തമാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയ മഞ്ചേശ്വരവും, കാസര്‍കോടും ആ ഗ്രാഫില്‍ നിന്ന് മുന്നോട്ടല്ലാതെ പിന്നോട്ടാവാതിരിക്കാനും ഇരുപതിനായിരത്തിലേറെ വോട്ട് നേടിയ ഉദുമ, കാഞ്ഞങ്ങാട്, തലശ്ശേരി, കൂത്തുപറമ്പ്, കൊയിലാണ്ടി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, കുന്ദമംഗലം എന്നിവിടങ്ങളില്‍ അതേ ഗ്രാഫില്‍ പിടിച്ചു നിന്ന് കൊണ്ട് അണിയറയില്‍ കരുനീക്കിയെന്ന് പ്രചാരണമുണ്ടായിരുന്നു. ഈ 'ഊഹം' നിയമസഭാതല വോട്ട് നില പരിശോധിച്ചാല്‍ ജനവിധിയായി മാറുകയായിരുന്നു.

മഞ്ചേശ്വരത്ത് 2016 ലേതിന് തുല്യമായി വോട്ട് നിലനിര്‍ത്തി. പക്ഷെ, കാസര്‍കോട് രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പതിനായിരത്തോളം വോട്ട് ചോര്‍ന്നു. സിപിഎമ്മുമായി സംഘര്‍ഷ രാഷ്ട്രീയം പങ്കിടുന്ന പയ്യന്നൂരിലും, കല്ല്യാശ്ശേരിയിലും കൂടുതല്‍ ബിജെപി വോട്ട് ചോര്‍ന്നു. പ്രമുഖക്ഷേത്രങ്ങള്‍ ഉള്‍കൊള്ളുന്ന ഉദുമയില്‍ മാത്രമാണ് ബിജെപി വോട്ട് വര്‍ധിപ്പിച്ചത്. കണ്ണൂരില്‍ തളിപ്പറമ്പ്, കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍ അസംബ്ലി മണ്ഡലങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയതിനെക്കാള്‍ ആയിരിക്കണക്കിന് വോട്ടാണ് ബിജെപിക്ക് ചോര്‍ന്നത്.

വടകരയില്‍ പി ജയരാജനെതിരെ പേരാമ്പ്ര അസംബ്ലി മണ്ഡലങ്ങളിലൊഴികെ എല്ലായിടത്തും ഭീമമായ ചോര്‍ച്ചയുണ്ടായി. തലശ്ശേരിയില്‍ ഒമ്പതിനായിരത്തോളവും, കൂത്തുപറമ്പില്‍ അയ്യായിരത്തോളവും, വടകരയില്‍ നാലായിരത്തോളവും നാദാപുരവും കൊയിലാണ്ടിയിലും ആറായിരം വീതവും ചോര്‍ന്നു.

2016ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വോട്ടും ഇപ്പോള്‍ കിട്ടിയ വോട്ടും താഴെ.

കാസര്‍കോട് - 2016 - 2019

മഞ്ചേശ്വരം   - 56,781 - 57104
കാസര്‍കോട് - 56,120 - 46,630
ഉദുമ          - 21 233 - 23,786
കാഞ്ഞങ്ങാട് - 21104 - 20046
തൃക്കരിപ്പൂര്‍  - 10767 - 8652
പയ്യന്നൂര്‍     -  15341 - 9268
കല്ല്യാശ്ശേരി  - 11036 - 9854

കണ്ണൂര്‍       - 2016 - 2019

തളിപ്പറമ്പ്   - 14742 - 8659
ഇരിക്കൂര്‍    - 8294 - 7289
അഴീക്കോട് - 12580 - 11728
കണ്ണൂര്‍      - 13215 - 9740 
ധര്‍മടം      - 12767 - 8538
മട്ടന്നൂര്‍      - 18620 - 11612
പേരാവൂര്‍   - 9289 - 10054

വടകര         -  2016 - 2019
 
തലശ്ശേരി      - 22125 - 13,456     
കൂത്തുപറമ്പ്  - 20787 - 15303
വടകര         - 13937 - 9469
കുറ്റിയാടി       - 12377 - 7851
നാദാപുരം    - 14493 - 8408
കൊയിലാണ്ടി - 22087 - 16588
പേരാമ്പ്ര      - 8561 - 8505


കോഴിക്കോട്             -  2016 - 2019
ബാലുശ്ശേരി              -  19324 - 18836
എലത്തൂര്‍                - 29070 - 24649
കോഴിക്കോട് നോര്‍ത്ത്  - 29860 - 28665
കോഴിക്കോട് സൗത്ത്   - 19146 - 20173
ബേപ്പൂര്‍                  - 27958 - 25697
കുന്ദമംഗലം              - 32702 - 30650
കൊടുവള്ളി              - 11537 - 11682


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Malabar, Election, Voters, Article, BJP Votes Leaked from 4 constituencies in Malabar .