Follow KVARTHA on Google news Follow Us!
ad

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി; സി പി എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ വീണ്ടുവിചാരമില്ലാത്തവര്‍ നടത്തിയ പ്രവര്‍ത്തിയാണിതെന്നും പിണറായി

കാസര്‍കോട് പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവംkasaragod, News, Chief Minister, Pinarayi vijayan, Criticism, Politics, Congress, CPM, Kerala, Murder, Crime, Criminal Case, Kerala
കാസര്‍കോട്: (www.kvartha.com 22.02.2019) കാസര്‍കോട് പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം ഹീനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീണ്ടുവിചാരമില്ലാത്തവര്‍ നടത്തിയ പ്രവര്‍ത്തനമാണിത്. ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും അപകീര്‍ത്തിപ്പെടുത്തിയ രണ്ട് കൊലപാതകങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റായ ഒരു കാര്യം ഏറ്റെടുക്കേണ്ട ചുമതല പാര്‍ട്ടിക്കില്ല. ഇതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നതിന് പിന്നാലെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അതിനെ തള്ളിപ്പറഞ്ഞത്. ഇത്തരം ആളുകള്‍ക്ക് പാര്‍ട്ടിയുടെ ഒരു പരിരക്ഷയും ലഭിക്കില്ല. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പോലീസുകാര്‍ക്ക് ഇതിന് വേണ്ട കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi vijayan on Periya murder case, kasaragod, News, Chief Minister, Pinarayi vijayan, Criticism, Politics, Congress, CPM, Kerala, Murder, Crime, Criminal Case, Kerala.

കൊലപാതകത്തിന് ശേഷം നാട്ടില്‍ മറ്റനേകം കാര്യങ്ങള്‍ നടന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ക്രമിനലുകള്‍ നാട്ടില്‍ അഴിഞ്ഞാടിയിട്ടുണ്ട്. അതിനെയൊന്നും ആരും തള്ളിപ്പറഞ്ഞിട്ടില്ല. ഇത്തരം സംഭവങ്ങളെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവരെ പ്രാത്സാഹിപ്പിച്ചാലും സംരക്ഷിച്ചാലും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കാരണം നിയമം നിയമത്തിന്റെ വഴിക്കുപോകും. അതിന് യാതൊരുവിധത്തിലുള്ള പക്ഷഭേദവും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് സി.പി.എം ഏറ്റവും കൂടുതല്‍ ആക്രമണം നേരിടുന്ന സമയമാണിത്. സി.പി.എമ്മിന് എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുണ്ട്. സി.പി.എമ്മിനെതിരെ കടുത്ത രീതിയില്‍ ആക്രമണം അഴിച്ചുവിട്ടത് കോണ്‍ഗ്രസാണെന്നും ഇടതുപക്ഷം ശക്തി പ്രാപിക്കുന്നതില്‍ പിന്തിരിപ്പന്‍ ശക്തികള്‍ ഭയപ്പെടുകയാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pinarayi vijayan on Periya murder case, kasaragod, News, Chief Minister, Pinarayi vijayan, Criticism, Politics, Congress, CPM, Kerala, Murder, Crime, Criminal Case, Kerala.