Follow KVARTHA on Google news Follow Us!
ad

എംഎല്‍എ ആയാലും സ്ത്രീകളോട് മോശമായി സംസാരിക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

എംഎല്‍എ ആയാലും സ്ത്രീകളോട് മോശമായി സംസാരിക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ LDF Convener A Vijayaraghavan, Thiruvananthapuram, Kerala, News, MLA, LDF, Trending, LDF Convener against MLA on women abuse
തിരുവനന്തപുരം: (www.kvartha.com 11.02.2019) എംഎല്‍എ ആയാലും സ്ത്രീകളോട് മോശമായി സംസാരിക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയ സംഭവത്തില്‍ ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ എസ് രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ചത് വിവാദമായതിന് പിന്നാലെയാണ് എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണം.
LDF Convener A Vijayaraghavan, Thiruvananthapuram, Kerala, News, MLA, LDF, Trending, LDF Convener against MLA on women abuse

ഒരാളോട് കാണിക്കേണ്ട മാന്യമായ പെരുമാറ്റ രീതിയില്‍ പിശകുണ്ടെന്ന ആക്ഷേപവും പഞ്ചായത്തിന്റെ നിര്‍മാണം സംബന്ധിച്ച വിഷയം സങ്കേതിക കാര്യവുമാണ്. ഇത് രണ്ടിനെയും രണ്ടായി കാണണമെന്നും എംഎല്‍എയുടെ സംസാരം ഉദ്യോഗസ്ഥയെ വേദനിപ്പിക്കുന്ന തരത്തിലുള്ളതാണെങ്കില്‍ അത് ശരിയായില്ലെന്നാണ് പൊതുവായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. 'ഒരു ഐഎഎസ് കിട്ടിയെന്നും പറഞ്ഞ് ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും, 'അവള്' ഇതെല്ലാം വായിച്ച് പഠിക്കണ്ടേ തുടങ്ങിയ രീതിയിലുള്ള മോശം പരാമര്‍ശങ്ങള്‍ നടത്തിയായിരുന്നു എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ അധിക്ഷേപം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: LDF Convener A Vijayaraghavan, Thiruvananthapuram, Kerala, News, MLA, LDF, Trending, LDF Convener against MLA on women abuse