Follow KVARTHA on Google news Follow Us!
ad

സാമ്പത്തിക സംവരണം: ചര്‍ച്ച വേണമായിരുന്നവെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; അനുകൂലിച്ചതിനെ എതിര്‍ത്ത് വി എസ്

സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിന് മുന്നോടിയായി ചര്‍ച്ച വേണമായിരുന്നവെന്ന് സിപിഎം സംസ്ഥാന Economic reservation, Kerala, News, V.S Achuthanandan, CPM, VS against economic reservation
തിരുവനന്തപുരം: (www.kvartha.com 11.01.2019) സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിന് മുന്നോടിയായി ചര്‍ച്ച വേണമായിരുന്നവെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണ ബില്ലില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷം മാത്രം അനുകൂലിക്കുന്നതിനെ കുറിച്ചോ പ്രതികൂലിക്കുന്നതിനെ കുറിച്ചോ തീരുമാനിച്ചാല്‍ മതിയെന്നായിരുന്നു ചില നേതാക്കളുടെ നിലപാട്. മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനും സംവരണത്തെ അനുകൂലിച്ചതിനെ എതിര്‍ത്തിരുന്നു.
Economic reservation, Kerala, News, V.S Achuthanandan, CPM, VS against economic reservation

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കത്തിന് മുന്നോടിയായി നടത്തുന്ന സിപിഎം ശില്‍പശാലകളുടെ വിലയിരുത്തലും നടന്നു. പ്രളയവും ശബരിമല വിവാദവും തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളെ ബാധിച്ചുവെന്നു കണ്ടാണു ശില്‍പശാലകളുടെ ആവര്‍ത്തനത്തിലേക്കു പാര്‍ട്ടി കടന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ മുതല്‍ മണ്ഡലം സെക്രട്ടറിമാര്‍ വരെ പങ്കെടുത്ത സംസ്ഥാനതല ശില്‍പശാലയും നടത്തി. ലോക്കല്‍ തലങ്ങളിലും നടത്തിയ ശേഷം ബൂത്ത് കമ്മിറ്റികള്‍ 30നകം വിളിച്ചു ചേര്‍ക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Economic reservation, Kerala, News, V.S Achuthanandan, CPM, VS against economic reservation