Follow KVARTHA on Google news Follow Us!
ad

ദീപാ നിശാന്ത് വീണ്ടും കുരുക്കിലേക്ക്; കോപ്പിയടി വിവാദം കോളജിന് മാനക്കേടുണ്ടാക്കി; കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം ആവശ്യപ്പെട്ടു

കവിത കോപ്പിയടിച്ചെന്ന വിവാദത്തില്‍ എഴുത്തുകാരിയും അധ്യാപികയുമായ ദീപാ Thrissur, News, Trending, Controversy, Teacher, Writer, Politics, Criticism, Kerala,
തൃശൂര്‍: (www.kvartha.com 06.12.2018) കവിത കോപ്പിയടിച്ചെന്ന വിവാദത്തില്‍ എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തിന്റെ കുരുക്ക് മുറുകുന്നു. ദീപ ജോലി ചെയ്യുന്ന കേരളവര്‍മ കോളജിനോട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് കേരളവര്‍മ കോളജ്. കോപ്പിയടി വിവാദം കോളജിന് മാനക്കേടുണ്ടാക്കിയെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണം തേടിയിരിക്കുന്നത്.

അധ്യാപക സംഘടനയും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളം അധ്യാപികയായ ദീപ നിശാന്ത് മറ്റൊരാളുടെ കവിത സ്വന്തം പേരില്‍ അധ്യാപക സംഘടനയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് യഥാര്‍ത്ഥ രചയിതാവ് രംഗത്തെത്തിയതോടെയാണ് വിവാദം ഉയര്‍ന്നത്.

Cochin Devaswom Board seeks explanation from Kerala Varma College, Thrissur, News, Trending, Controversy, Teacher, Writer, Politics, Criticism, Kerala.

ദീപയ്‌ക്കെതിരെ കോളജ് പരിസരത്തും വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കോളജിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയും ദീപയ്‌ക്കെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം ദീപ ഒരു സ്വകാര്യ ചാനലില്‍ സംസാരിക്കവെ കവിതാ വിവാദത്തില്‍ കലേഷിനോടും പൊതുസമൂഹത്തോടും മാപ്പു പറഞ്ഞ് രംഗത്തെത്തിയിരുന്നു. യുവകവി എസ്.കലേഷിന്റെ കവിത തന്റെ പേരില്‍ പ്രസിദ്ധീകരിച്ചത് ശ്രീചിത്രന്‍ തെറ്റിദ്ധരിപ്പിച്ചത് മൂലമാണെന്ന് തുറന്നുപറഞ്ഞ അവര്‍ സ്വന്തം വരികളാണെന്ന് വിശ്വസിപ്പിച്ച ശേഷമാണ് ശ്രീചിത്രന്‍ തനിക്ക് കവിത കൈമാറിയതെന്നും പറഞ്ഞിരുന്നു.

അധ്യാപിക, എഴുത്തുകാരി എന്നീ നിലകളില്‍ പുലര്‍ത്തേണ്ട ജാഗ്രത കാട്ടാന്‍ തനിക്ക് കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറയുന്നതായും ദീപാ നിശാന്ത് പറഞ്ഞിരുന്നു.

കവിത മോഷ്ടിച്ചുവെന്ന വിവാദമുണ്ടായപ്പോള്‍ കലേഷാണ് തന്റെ കവിത മോഷ്ടിച്ചതെന്നാണ് ശ്രീചിത്രന്‍ തന്നെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മനുഷ്യന്‍ എത്രത്തോളം കള്ളം പറയുമെന്നത് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. എഴുത്തുകാരിയെന്ന നിലയില്‍ അറിയപ്പെടാനല്ല താന്‍ കവിത പ്രസിദ്ധീകരിച്ചത്. പറ്റിയത് വലിയ പിഴവാണ്.

ഇക്കാര്യത്തില്‍ എല്ലാവരോടും മാപ്പ് പറയുന്നതായും ദീപ അറിയിച്ചു. അതേസമയം, തന്റെ തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്ന് ആരോപണ വിധേയനായ ശ്രീചിത്രനും പ്രതികരിച്ചിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ക്കോ പരസ്യ പ്രതികരണങ്ങള്‍ക്കോ താന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cochin Devaswom Board seeks explanation from Kerala Varma College, Thrissur, News, Trending, Controversy, Teacher, Writer, Politics, Criticism, Kerala.