Follow KVARTHA on Google news Follow Us!
ad

പിന്‍വാങ്ങിയത് കുട്ടികളെ മുന്‍നിര്‍ത്തി പ്രതിഷേധം നടത്തിയതുകൊണ്ട്; അവകാശം സംരക്ഷിക്കാന്‍ വേണ്ടി കുട്ടികളെ ബുദ്ധിമുട്ടിക്കാന്‍ തയാറല്ലെന്നും മലയിറങ്ങേണ്ടി വന്ന യുവതികള്‍

ശബരിമലയിലെ സ്ഥിതിഗതികള്‍ മനസിലാക്കിയാണ് അയ്യപ്പദര്‍ശനത്തില്‍നിന്ന്News, Religion, Trending, Sabarimala Temple, Women, Media, Controversy, Kerala,
സന്നിധാനം: (www.kvartha.com 19.10.2018) ശബരിമലയിലെ സ്ഥിതിഗതികള്‍ മനസിലാക്കിയാണ് അയ്യപ്പദര്‍ശനത്തില്‍നിന്ന് പിന്‍വാങ്ങിയതെന്ന് മലയിറങ്ങിയ യുവതികള്‍. കുട്ടികളെ മുന്‍നിര്‍ത്തി പ്രതിഷേധം നടത്തിയതുകൊണ്ടാണു പിന്‍വാങ്ങിയത്. അവകാശം സംരക്ഷിക്കാന്‍ വേണ്ടി കുട്ടികളെ ബുദ്ധിമുട്ടിക്കാന്‍ താന്‍ തയാറല്ല. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും തെലുങ്കു മാധ്യമപ്രവര്‍ത്തക കവിത പറഞ്ഞു.

അതേസമയം കുട്ടികളെ മുന്നില്‍നിര്‍ത്തിയായിരുന്നു സന്നിധാനത്ത് പ്രതിഷേധം തുടര്‍ന്നിരുന്നതെന്ന് രഹ്ന ഫാത്ത്വിമയും പറഞ്ഞു. കുട്ടികളെ പ്രശ്‌നത്തിലാക്കരുതെന്ന് ഉള്ളതിനാലാണ് മലയിറങ്ങാന്‍ തീരുമാനിച്ചത്. അയ്യപ്പനെ കാണുന്നതിനായിട്ടാണ് ഇരുമുടിക്കെട്ടുമായി മല കയറിയത്. എന്നാല്‍ അതിന് സാധിച്ചില്ല. ഇരുമുടിക്കെട്ട് ഇവിടെ ഉപേക്ഷിക്കുകയാണ്. തന്റെ ജീവനും കുടുംബത്തിനും സ്വത്തിനും വരെ ഭീഷണിയുണ്ടെന്നും രഹ്ന കൂട്ടിച്ചേര്‍ത്തു.

Entry to temple denied, another woman heads back, News, Religion, Trending, Sabarimala Temple, Women, Media, Controversy, Kerala

അതിനിടെ, ശബരിമല കയറാനുള്ള ശ്രമവുമായി തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയും നാല്‍പ്പത്തിയാറുകാരിയുമായ മേരി സ്വീറ്റിയും എത്തി. ഒറ്റയ്ക്കാണു പോകുന്നതെന്നും പോലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. വിദ്യാരംഭ ദിനമായതിനാല്‍ വെള്ളിയാഴ്ച തന്നെ ദര്‍ശനം നടത്തണമെന്നാണ് ആഗ്രഹമെന്നും ഇവര്‍ പറഞ്ഞിരുന്നു.

ആറു വര്‍ഷം മുന്‍പ് താന്‍ പമ്പ വരെ വന്നിരുന്നുവെന്നും മേരി സ്വീറ്റി പറഞ്ഞു. അതേസമയം, പമ്പയിലെത്തിയ അവരെ സുരക്ഷാ പ്രശ്‌നങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്മാറാന്‍ തയാറായില്ല. തുടര്‍ന്ന് സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്ന് പോലീസും അറിയിച്ചു. മുന്നോട്ടു പോകണമെന്ന് വ്യക്തമാക്കിയതിനു പിന്നാലെ വിശ്വാസികള്‍ ശരണം വിളികളുമായി രംഗത്തെത്തി.

തുടര്‍ന്ന് ഇവരെ കണ്‍ട്രോള്‍ റൂമിലേക്കു മാറ്റി. ഐജി ശ്രീജിത്ത് ഇടപെട്ട് മലകയറുന്നതില്‍ നിന്നും ഒടുവില്‍ ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Entry to temple denied, another woman heads back, News, Religion, Trending, Sabarimala Temple, Women, Media, Controversy, Kerala.