» » » » » » കാന്‍സര്‍ പിടിവിട്ടുതുടങ്ങിയതിന്റെ സൂചനകള്‍ നല്‍കി ഡോക്ടര്‍മാര്‍; സുമനസുകള്‍ക്ക് നന്ദിയര്‍പ്പിച്ച് സച്ചിനും ഭവ്യയും

(www.kvartha.com 15/09/2018) കേരളക്കരയൊന്നാകെ നിറഞ്ഞ മനസോടെ അനുഗ്രഹിച്ച ദമ്പതികളാണ് കാന്‍സറിനെ വെല്ലുവിളിച്ച് വിവാഹിതരായ സച്ചിനും ഭവ്യയും. പ്രണയിനിക്ക് കാന്‍സറാണെന്നറിഞ്ഞിട്ടും ഉപേക്ഷിച്ച് മറ്റൊരു ജീവിതം തേടിപോവാതെ അവളെ സ്വന്തമാക്കിയ സച്ചിനെ മലയാളികള്‍ ഏവരും അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ തങ്ങളെ അനുഗ്രഹിച്ച് തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കായി ഈ ദമ്പതികള്‍ ഒരു സന്തോഷവാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നു.

ഡോക്ടേഴ്‌സ് പങ്കുവച്ച പോസിറ്റീവ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് സച്ചിന്‍ തന്നെയാണ്. സച്ചിന്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ:

News, Kerala, Doctor, Facebook, Thanks to all; Fb post by Sachin and Bhavya


'വിവാഹത്തിന് ശേഷം ഞങ്ങള്‍ എറണാകുളത്തെ ആശുപത്രിയില്‍ കീമോ ചെയ്യുവാന്‍ പോവുകയുണ്ടായി. ചികിത്സക്ക് ശേഷം കിട്ടിയ റിപ്പോര്‍ട്ടുകള്‍ പോസിറ്റിവാണെന്ന് ഡോക്ടര്‍ അറിയിച്ചു. മരുന്നുകളെക്കാള്‍ ഫലിച്ചത് നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ഥനയാണെന്ന് സാരം. ഒരുപാട് നന്ദിയുണ്ട് ഞങ്ങളെ രണ്ടു പേരയും അനുഗ്രഹിച്ചതിന്, സ്‌നേഹിച്ചതിന്, ഇനി അടിയന്തരമായി ഈ വരുന്ന ചൊവ്വാഴ്ച്ച ഭവ്യക്ക് ഓപ്പറേഷനുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചിട്ടുണ്ട്. എല്ലാം നല്ല രീതിയില്‍ അവസാനിക്കാന്‍ എല്ലാവരും പ്രാര്‍ഥിക്കുക.'

പരസ്പരം പ്രണയിച്ചു തുടങ്ങിയ കാലഘട്ടങ്ങളിലാണ് ഭവ്യയ്ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ പാതിവഴിയില്‍ പ്രണയത്തെ ഉപേക്ഷിക്കാതെ രോഗത്തെ അതിജീവിക്കാന്‍ ഭവ്യയെ മാനസികമായി തയ്യാറെടുപ്പിച്ചുകൊണ്ട് സച്ചിന്‍ അവളുടെയൊപ്പം നിന്നു. അവളുടെ ചികിത്സയ്ക്കുവേണ്ടി തന്റെ പഠനം പാതിവഴയിലുപേക്ഷിച്ച് അവന്‍ ജോലിചെയ്യാനിറങ്ങി. ചികിത്സയുടെ ആദ്യഘട്ടത്തിലായിരുന്നു വിവാഹനിശ്ചയം നടന്നത്.ഇപ്പോള്‍ കീമോ ചികിത്സ പുരോഗമിക്കുന്നതിനിടയിലാണ് സച്ചിന്‍ ഭവ്യക്ക് മിന്നുകെട്ടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Doctor, Facebook, Thanks to all; Fb post by Sachin and Bhavya

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal