Follow KVARTHA on Google news Follow Us!
ad

അടിയെടാ സല്യൂട്ട്! വേമ്പനാട്ട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കണം; ബോട്ടുകള്‍ വിട്ടുകൊടുക്കാത്ത ബോട്ടുടമകളെ അറസ്റ്റുചെയ്യാനും ബോട്ട് ഓടിക്കാന്‍ തയ്യാറാകാത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശം; ഉശിരുകാട്ടി മന്ത്രി സുധാകരന്‍

പ്രളയക്കെടുതിയില്‍ മുങ്ങുന്ന ആലപ്പുഴയെ രക്ഷിക്കാന്‍ കടുത്ത നിര്‍ദേശങ്ങളുമായിKerala, Alappuzha, News, Minister, G Sudhakaran, Boats, Rescue, Advice, Minister's strict advice from minister to boost rescue activities in Alappuzha
ആലപ്പുഴ: (www.kvartha.com 18.08.2018) പ്രളയക്കെടുതിയില്‍ മുങ്ങുന്ന ആലപ്പുഴയെ രക്ഷിക്കാന്‍ കടുത്ത നിര്‍ദേശങ്ങളുമായി മന്ത്രി ജി.സുധാകരന്‍. രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത ആളുകള്‍ക്കെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളാനാണ് നിര്‍ദ്ദേശം. വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.

പ്രളയക്കെടുതി തുടങ്ങി അഞ്ചുദിവസമായിട്ടും കൈയ്യിലുള്ള ബോട്ടുകളുടെ മൂന്നില്‍ രണ്ട് ഭാഗമെങ്കിലും വിട്ടുകൊടുക്കാത്ത ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്യാനും മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്യും. ബോട്ട് ഓടിക്കാന്‍ തയ്യാറാകാത്ത എല്ലാ ബോട്ട് ഡ്രൈവര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Alappuzha, News, Minister, G Sudhakaran, Boats, Rescue, Advice, Minister's strict advice from minister to boost rescue activities in Alappuzha