Follow KVARTHA on Google news Follow Us!
ad

ഇന്ത്യയിലെ ഏറ്റവും സമ്പത്തുള്ള പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി സമാജ് വാദി പാര്‍ട്ടി; ആസ്തി 82.76 കോടി രൂപ

ന്യൂഡല്‍ഹി: (www.kvartha.com 23.05.2018) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി. ഇന്ത്യNational, Politics, Party, Asset
ന്യൂഡല്‍ഹി: (www.kvartha.com 23.05.2018) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി. ഇന്ത്യയില്‍ ആകെ 32 പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളാണുള്ളത്. അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് റിപോര്‍ട്ട്.

82.76 കോടി രൂപയാണ് സമാജ് വാദി പാര്‍ട്ടിയുടെ ആസ്തി. തെലുഗു ദേശം പാര്‍ട്ടിക്കാണ് രണ്ടാം സ്ഥാനം. 72.92 കോടി രൂപയാണ് ആസ്തി. തമിഴ്‌നാട്ടിലെ എ ഐ എ ഡി എം കെയ്ക്കാകട്ടെ 48.88 കോടി രൂപ.

National, Politics, Party, Asset

2016-17 കാലയളവിലെ പ്രാദേശിക പാര്‍ട്ടികളുടെ മൊത്തം വരുമാനം 321.03 കോടിയാണ്. ഇതില്‍ തന്നെ 14 പാര്‍ട്ടികളുടെ വരുമാനത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ 13 പാര്‍ട്ടികളുടെ വരുമാനത്തില്‍ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്.

അഞ്ചോളം പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ആദായനികുതി കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടില്ല. ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ജമ്മു ആന്‍ഡ് കശ്മീര്‍ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി, ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്, കേരള കോണ്‍ഗ്രസ് മാണി എന്നിവയാണവ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Out of these, 14 parties claimed decline in income and 13 others an increase in income.

Keywords: National, Politics, Party, Asset