Follow KVARTHA on Google news Follow Us!
ad

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ചൂട്; കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ കിണഞ്ഞുശ്രമിക്കുന്നതിനിടെ ബി ജെ പിക്ക് തിരിച്ചടിയായി യശ്വന്ത് സിന്‍ഹയും പുറത്തേക്ക്, സിന്‍ഹ തനിച്ചല്ല, കൂടെ ഒരുകൂട്ടം പ്രവര്‍ത്തകരും

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി ജെ പിക്ക് തിരിച്ചടിയായി മുന്‍New Delhi, News, Politics, Trending, BJP, National,
ന്യൂഡല്‍ഹി: (www.kvartha.com 21.04.2018) കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി ജെ പിക്ക് തിരിച്ചടിയായി മുന്‍ കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത് സിന്‍ഹ പാര്‍ട്ടിവിടുന്നു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത പോരാട്ടത്തിലാണ് ബിജെപി. കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ കിണഞ്ഞുപരിശ്രമിക്കുന്നുമുണ്ട്. അതിനിടെ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും സഖ്യശ്രമങ്ങളും തുടങ്ങിയിരിക്കുന്നു.

ഈ വര്‍ഷം അവസാനത്തോടെ ഇനി നാലു സംസ്ഥാനങ്ങളില്‍ കൂടി തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്... അതിനിടെയാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത് സിന്‍ഹ ബിജെപി വിടുന്നത്. ദേശീയതലത്തില്‍ പലവിധത്തിലുള്ള രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ നടക്കുന്നതിനിടെ പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാക്കളിലൊരാള്‍ വിട്ടുപോകുന്നത് ബിജെപിക്ക് ഒട്ടും ശുഭകരമല്ല.

Yashwant Sinha Quits BJP, New Delhi, News, Politics, Trending, BJP, National

ബിജെപിയില്‍ നിന്നു താന്‍ രാജി വയ്ക്കില്ലെന്നും വേണമെങ്കില്‍ തന്നെ പുറത്താക്കട്ടെ എന്നുമായിരുന്നു അടുത്തിടെ ഒരു വേദിയില്‍ യശ്വന്ത് സിന്‍ഹ പറഞ്ഞിരുന്നത്. എന്നാല്‍ ആ നിലപാട് മാറ്റാന്‍ അദ്ദേഹം തയാറായത് വ്യക്തമായ ലക്ഷ്യത്തോടെ തന്നെയാവണം. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ നേരിട്ടു കാണാന്‍ യശ്വന്ത് സിന്‍ഹ പല വട്ടം ശ്രമിച്ചെങ്കിലും മോഡി ഒരിക്കല്‍ പോലും അതിനു സമയം നല്‍കിയില്ല. ഒടുവില്‍ 'രാഷ്ട്ര മഞ്ച്' എന്ന ചര്‍ച്ചാ വേദിക്ക് രൂപം നല്‍കിയായിരുന്നു യശ്വന്ത് സിന്‍ഹ അതിനോട് പ്രതികരിച്ചത്. ഇതൊരു പാര്‍ട്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയതാണ്. എങ്കിലും ഒട്ടേറെ പാര്‍ട്ടികള്‍ അന്ന് രാഷ്ട്ര മഞ്ചിന് പിന്തുണ അറിയിച്ചിരുന്നു. യശ്വന്ത് സിന്‍ഹ ഒറ്റയ്ക്കല്ല എന്ന സൂചനയാണ് ഇതോടൊപ്പം ലഭിക്കുന്നത്.

പാര്‍ട്ടി വിടുന്ന പ്രഖ്യാപനം പട്‌നയില്‍ നടത്തുമ്പോള്‍ ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയും സിന്‍ഹയ്‌ക്കൊപ്പമുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് രേണുകാ ചൗധരിയും രാഷ്ട്രീയ ജനതാ ദളിന്റെ തേജേശ്വരി യാദവും ആം ആദ്മി പാര്‍ട്ടിയുടെ സഞ്ജയ് സിങ്ങുമെല്ലാം ഉള്‍പ്പെട്ട സദസ്സിലായിരുന്നു പ്രഖ്യാപനമെന്നും ഓര്‍ക്കണം. ഒരു രാഷ്ട്രീയ കക്ഷിയുമായും ബന്ധമുണ്ടാകില്ല എന്നു പറയുമ്പോള്‍ത്തന്നെ രാജ്യം മുഴുവനും പ്രചാരണം നടത്താനാണു സിന്‍ഹയുടെ തീരുമാനം. അതു തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ 'രാഷ്ട്രീയ' തീരുമാനവും. ബിജെപിക്ക് എതിരെ ശക്തമായ ആരോപണങ്ങളാണു സിന്‍ഹ ഉന്നയിക്കുന്നത്. അവയാകട്ടെ പ്രതിപക്ഷത്തിനു സഹായകരമായ മൂര്‍ച്ചയേറിയ ആയുധങ്ങളുമാണ്.

മോഡി നോട്ട് പിന്‍വലിച്ചതിനെയും ജിഎസ്ടി തിരക്കിട്ടു നടപ്പാക്കിയതിനെയും രൂക്ഷമായി വിമര്‍ശിച്ച നേതാവാണു യശ്വന്ത് സിന്‍ഹ. അരുണ്‍ ജയ്റ്റ്‌ലി ധനകാര്യമന്ത്രി സ്ഥാനം ഒഴിയണം എന്നും സിന്‍ഹ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴത്തെ ധനകാര്യ നയവുമായി മുന്നോട്ടു പോയാല്‍ രാജ്യം അതീവ ഗുരുതരമായ സ്ഥിതിവിശേഷം നേരിടേണ്ടി വരുമെന്നാണ് സിന്‍ഹ മുന്നറിയിപ്പു നല്‍കിയത്. നരേന്ദ്രമോഡിയുടെ നേതൃത്വത്തെയാണു സിന്‍ഹ വെല്ലുവിളിക്കുന്നത്. ബിജെപിയില്‍ പലര്‍ക്കും സിന്‍ഹയോട് യോജിപ്പുണ്ടെങ്കിലും അവര്‍ ഭയന്നു പ്രകടിപ്പിക്കാതിരിക്കുകയാണെന്നാണു റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി വിട്ടതോടെ ഇനി വരും നാളുകളില്‍ കൂടുതല്‍ ബിജെപി നേതാക്കള്‍ യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണയുമായി വന്നാല്‍ അദ്ഭുതപ്പെടാനില്ലെന്നു ചുരുക്കം.

Keywords: Yashwant Sinha Quits BJP, New Delhi, News, Politics, Trending, BJP, National.