Follow KVARTHA on Google news Follow Us!
ad

ഉത്തര കൊറിയ ആണവായുധ, ദീര്‍ഘദൂര മിസൈലുകളുടെ പരീക്ഷണ വിക്ഷേപണങ്ങളെല്ലാം നിര്‍ത്തിവച്ചു

ഉത്തര കൊറിയ ആണവായുധ, ദീര്‍ഘദൂര മിസൈലുകളുടെ പരീക്ഷണ വിക്ഷേപണങ്ങളെല്ലാംNorth Korean leader, Technology, News, Trending, Donald-Trump, Conference, America, Report, World,
സോള്‍: (www.kvartha.com 21.04.2018) ഉത്തര കൊറിയ ആണവായുധ, ദീര്‍ഘദൂര മിസൈലുകളുടെ പരീക്ഷണ വിക്ഷേപണങ്ങളെല്ലാം നിര്‍ത്തിവച്ചു. യുഎസ്, ദക്ഷിണ കൊറിയ എന്നിവയുമായി ഉടന്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ക്കു മുന്നോടിയായാണു തീരുമാനം. എന്നാല്‍, ആണവായുധം പൂര്‍ണമായി ഉപേക്ഷിക്കാനില്ലെന്ന സൂചനയും ഉത്തര കൊറിയ നല്‍കുന്നു.

ആണവശക്തിയില്‍ രാജ്യം പൂര്‍ണത നേടിയെന്നു കഴിഞ്ഞ നവംബറില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പ്രഖ്യാപിച്ചിരുന്നു. ഭൂഖണ്ഡാന്തര മിസൈലുകള്‍ ഉള്‍പ്പെടെ വന്‍ ആയുധശേഖരം കൈവശമുണ്ടെന്നു പലതവണ ഉത്തര കൊറിയ തെളിയിച്ചതുമാണ്. ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തത്കാലത്തേക്കു അവസാനിപ്പിച്ചെന്ന പ്രഖ്യാപനത്തിലൂടെ കിം നോട്ടമിടുന്നത് വരാനിരിക്കുന്ന ചര്‍ച്ചകളിലെ മേല്‍ക്കൈ ആണെന്നാണ് സൂചന.

North Korea says it will stop nuclear tests and abolish test site; Donald Trump tweets his praise, North Korean leader, Technology, News, Trending, Donald-Trump, Conference, America, Report, World

യു.എസുമായുള്ള ഉച്ചകോടിക്ക് സന്നദ്ധമാണെന്ന് ഉത്തരകൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊറിയന്‍ ഉപദ്വീപിനെ ആണവമുക്തമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യാമെന്ന് ഉത്തര കൊറിയ യു.എസിനെ നേരത്തെ അറിയിച്ചിരുന്നു. മേയ് അവസാനത്തേക്കാണ് ഉച്ചകോടി തീരുമാനിച്ചതെങ്കിലും തീയതിയോ വേദിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മംഗോളിയ, സ്വീഡന്‍ എന്നിവ ഉള്‍പ്പെടെ മൂന്നാമതൊരു രാജ്യം ഉച്ചകോടിക്കു വേദിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, തകര്‍ന്നു പോയ സമ്പദ് വ്യവസ്ഥ നേരെയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഉത്തര കൊറിയയുടെ തീരുമാനമെന്നാണു ദക്ഷിണ കൊറിയയും യുഎസും കരുതുന്നത്. കിമ്മിന്റെ തീരുമാനത്തെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അഭിനന്ദിച്ചു. 'എല്ലാ ആണവ പരീക്ഷണങ്ങളും തത്കാലത്തേക്കു നിര്‍ത്തിവയ്ക്കാനും പ്രധാന പരീക്ഷണ ശാലകള്‍ അടച്ചിടാനും ഉത്തര കൊറിയ സമ്മതിച്ചിരിക്കുന്നു. അവര്‍ക്കും ലോകത്തിനും നല്ല വാര്‍ത്തയാണിത്. വലിയ പുരോഗമനമാണിത്. നമ്മുടെ ഉച്ചകോടിക്കായി കാത്തിരിക്കുന്നു' എന്ന് ട്രംപ് ട്വിറ്ററില്‍ പറഞ്ഞു.

ദേശീയതയില്‍നിന്നു സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റമാണിതെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) അഭിപ്രായപെട്ടു. അയല്‍ രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കാനും മികച്ച രാജ്യാന്തര ബന്ധം വളര്‍ത്തിയെടുക്കാനും രാജ്യം ആഗ്രഹിക്കുന്നതായി കെസിഎന്‍എ വ്യക്തമാക്കുന്നു. ഇതിനിടെ, ഉത്തര-ദക്ഷിണ കൊറിയകളുടെ ഉച്ചകോടിക്കു മുന്നോടിയായി ചരിത്രത്തിലാദ്യമായി നേതാക്കള്‍ തമ്മില്‍ ഹോട്ട്‌ലൈന്‍ ബന്ധം നിലവില്‍ വന്നു.

Keywords: North Korea says it will stop nuclear tests and abolish test site; Donald Trump tweets his praise, North Korean leader, Technology, News, Trending, Donald-Trump, Conference, America, Report, World.