Follow KVARTHA on Google news Follow Us!
ad

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം : സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കാന്‍ 19ന് ബോര്‍ഡ് യോഗം ചേരും

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് സര്‍ക്കാരിന് Thiruvananthapuram, News, Salary, Ernakulam, Complaint, Letter, hospital, Conference, Kerala,
തിരുവനന്തപുരം: (www.kvartha.com 17.03.2018) സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുന്നതിനായി ഈ മാസം 19ന് മിനിമം വേതന ഉപദേശക സമിതി യോഗം ചേരുമെന്ന് മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ.ഗുരുദാസന്‍ വ്യക്തമാക്കി.

എറണാകുളം ടൗണ്‍ ഹാളില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ച് നടത്തിയ ആശുപത്രി മാനേജുമെന്റുകളുടെ ഹിയറിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്ന കാര്യത്തില്‍ ഉപദേശക സമിതി ശരിയായ തീരുമാനം കൈക്കൊള്ളും. ഇക്കഴിഞ്ഞ 13ന് തിരുവനന്തപുരത്ത് തൊഴില്‍ ഭവനില്‍ മിനിമം വേതനം സംബന്ധിച്ച് ട്രേഡ് യൂണിയനുകളുടെയും തൊഴിലാളി സംഘടനകളുടെയും പരാതികളും ആക്ഷേപങ്ങളും സ്വീകരിച്ച് ഹിയറിംഗ് നടത്തിയിരുന്നു. സമിതിക്ക് മുന്നില്‍ പരാതി നല്‍കിയവരെ കത്തയച്ച് വരുത്തി ഹിയറിംഗ് നടത്തുകയായിരുന്നു.

Minimum wage for Pvt Hosp.Staff.meeting on 19th, Thiruvananthapuram, News, Salary, Ernakulam, Complaint, Letter, Hospital, Conference, Kerala

എറണാകുളം ടൗണ്‍ ഹാളില്‍ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെയും സ്ഥാപനങ്ങള്‍ക്കായി വ്യക്തിപരമായി പരാതി നല്‍കിയവരുടെയും ആക്ഷേപങ്ങളും പരാതികളും പരിഗണിച്ച് ഹിയറിംഗ് നടത്തി.

ശനിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് തൊഴില്‍ ഭവനില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെയും സ്ഥാപനങ്ങള്‍ക്കായി വ്യക്തിപരമായി പരാതി നല്‍കിയവരുടെയും ആക്ഷേപങ്ങളും പരാതികളും പരിഗണിച്ച് ഹിയറിംഗ് നടത്തും.

ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ടുള്ള ഒരു നടപടിക്കും മിനിമം വേതന ഉപദേശക സമിതി മുതിരില്ല. സമയബന്ധിതമായി ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. 19ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ സര്‍ക്കാരിന് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് സംബന്ധിച്ചും തീയതി സംബന്ധിച്ചും തീരുമാനമെടുക്കുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.

എട്ട് അസോസിയേഷനുകളുടേതുള്‍പ്പെടെ 200ഓളം പരാതികളാണ് എറണാകുളം ടൗണ്‍ ഹാളില്‍ നടത്തിയ ഹിയറിംഗില്‍ എത്തിയിരുന്നത്. ശനിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ഹിയറിംഗില്‍ സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടേതും സ്ഥാപനങ്ങള്‍ക്കായി വ്യക്തിപരമായി പരാതി നല്‍കിയവരുടേതുമുള്‍പ്പെടെ 110 ഓളം പരാതികള്‍ പരിശോധിക്കും.

എറണാകുളത്ത് നടന്ന യോഗത്തില്‍ ലേബര്‍ കമ്മിഷണര്‍ എ.അലക്‌സാണ്ടര്‍ ഐ എ എസ്, ബോര്‍ഡംഗങ്ങളായ കെ.പി.സഹദേവന്‍, കെ.പി.രാജേന്ദ്രന്‍, സി.എസ്.സുജാത, യു.പോക്കര്‍, കെ.ഗംഗാധരന്‍, തോമസ് ജോസഫ്, ബാബു ഉമ്മന്‍, കെ.കൃഷ്ണന്‍, എം.പി.പവിത്രന്‍, ജോസ് കാവനാട്, എം.സുരേഷ്, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കോമേഴ്‌സ് ഡയറക്ടര്‍മാരുടെ പ്രതിനിധികള്‍, ജില്ലാ ലേബര്‍ ഓഫീസര്‍(ആസ്ഥാനം) കെ.വിനോദ്, മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് സെക്രട്ടറി ടി.വി.രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Minimum wage for Pvt Hosp.Staff.meeting on 19th, Thiruvananthapuram, News, Salary, Ernakulam, Complaint, Letter, Hospital, Conference, Kerala.