Follow KVARTHA on Google news Follow Us!
ad

കിസാന്‍ മാര്‍ച്ച്: മുംബൈയിലെത്തിയത് 30,000 കര്‍ഷകര്‍

മുംബൈ: (www.kvartha.com 12.03.2018) മഹാരാഷ്ട്ര നിയമസഭ ഖരാവോ ചെയ്യുന്നതിനായി പുലര്‍ച്ചെ മുംബൈയിലെത്തിയത് 30,000 കര്‍ഷകര്‍. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന ഉന്നത National, Kissan March, Maharashtra
മുംബൈ: (www.kvartha.com 12.03.2018) മഹാരാഷ്ട്ര നിയമസഭ ഖരാവോ ചെയ്യുന്നതിനായി പുലര്‍ച്ചെ മുംബൈയിലെത്തിയത് 30,000 കര്‍ഷകര്‍. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന  ഉന്നത തല യോഗത്തില്‍ കര്‍ഷകര്‍ അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്‍പില്‍ അവതരിപ്പിക്കും. പുലര്‍ച്ചെയ്ക്ക് മുന്‍പേ തന്നെ കര്‍ഷക റാലി ആസാദ് മൈതാനിലെത്തി ചേര്‍ന്നിരുന്നു. ഇന്ന് പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനായിരുന്നു ഇത്.

National, Kissan March, Maharashtra

ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകാത്ത രീതിയിലാണ് കര്‍ഷക മാര്‍ച്ച് മുംബൈയിലെത്തിയത്. അതുകൊണ്ട് തന്നെ മുംബൈക്കാരില്‍ നിന്നും മികച്ച പിന്തുണയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.

ഓള്‍ ഇന്ത്യ കിസാന്‍ സഭയ്ക്ക് കീഴിലാണ് പതിനായിരകണക്കിന് കര്‍ഷകര്‍ അണിനിരന്നിരിക്കുന്നത്. വൈദ്യുതി, വായ്പ കുടിശിഖകള്‍ പൂര്‍ണമായും ഒഴിവാക്കിതരണമെന്നാണ് കര്‍ഷകരുടെ ഒരാവശ്യം. നാസിക്കില്‍ നിന്നും മുംബൈയിലേയ്ക്കുള്ള 180 കിമീ ഇവര്‍ നടക്കുകയായിരുന്നു. ഈ റാലിയില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്ന് മുന്നേറുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The farmers plan to gherao the Maharashtra Assembly today. United under the banner of All India Kisan Sabha, the farmers seek complete waiver of loans and power dues. The farmers also demand the implementation of MS Swaminathan Committee that assured a Minimum Support Price (MSP) to the farmers.

Keywords: National, Kissan March, Maharashtra