Follow KVARTHA on Google news Follow Us!
ad

ചുട്ടുപൊള്ളുന്ന വെയിലില്‍ ജോലിചെയ്യുന്ന പോലീസുകാര്‍ക്ക് കുടിവെള്ളവുമായി റസിഡന്‍സ് അസോസിയേഷന്‍

ചുട്ടുപൊള്ളുന്ന ചൂടിനെ അവഗണിച്ച് പൊരിവെയിലില്‍ ഗതാഗത നിയന്ത്രണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ് News, Kottayam, Kerala, Police, Drinking Water, Inauguration,
കോട്ടയം:(www.kvartha.com 21/02/2018) ചുട്ടുപൊള്ളുന്ന ചൂടിനെ അവഗണിച്ച് പൊരിവെയിലില്‍ ഗതാഗത നിയന്ത്രണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസവുമായി ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍. കത്തുന്ന ചൂടില്‍ നടുറോഡില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ ദാഹമകറ്റാന്‍ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുമായാണ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

തിങ്കളാഴ്ച ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി അസോസിയേഷന്‍ പ്രസിഡന്റ് എം എസ് മോഹന്‍ദാസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ് എച്ച് ഓ എ ജെ തോമസ്, എസ് ഐ കെ ആര്‍ പ്രശാന്ത് കുമാര്‍ എന്നിവര്‍ വെയിലത്ത് നിന്ന ഉദ്യോഗസ്ഥരുടെ വായില്‍ പ്രതീകാത്മകമായി ജലം പകര്‍ന്നു നല്‍കി. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി.മാധവന്‍കുട്ടി നായര്‍, ട്രഷറര്‍ ബിജു ജോസഫ്, ടി.ജി.രാമചന്ദ്രന്‍ നായര്‍, ബി.സുനില്‍കുമാര്‍, രാജു മാതിരപ്പള്ളില്‍, അശോകന്‍ വടക്കേടം, പ്രസ് ക്ലബ് പ്രസിഡന്റ് ബെന്നി ഫിലിപ്പ്, അഡീഷണല്‍ എസ്‌ഐ ഷാജിമോന്‍, ജൂനിയര്‍ എസ്‌ഐ രാമു എന്നിവര്‍ പങ്കെടുത്തു.

News, Kottayam, Kerala, Police, Drinking Water, Inauguration, Resident Association with drinking water for policemen working in a hot sun

ജില്ലയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരമാണ് ഏറ്റുമാനൂര്‍. പോലീസ് സേനാംഗങ്ങളുടെ കുറവ് ഇവിടെ ഗതാഗതം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരെയും സാരമായി ബാധിക്കുന്നുണ്ട്. തിരക്കുള്ള സമയങ്ങളില്‍ വിശ്രമമില്ലാതെ ഗതാഗത നിയന്ത്രണത്തില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് അല്‍പം കുടിവെള്ളം ലഭ്യമാക്കുന്നത് വലിയ ആശ്വാസമായിരിക്കും എന്ന് മനസിലാക്കിയാണ് റസിഡന്റ്‌സ് അസോസിയേഷന്‍ ഇത്തരമൊരു കര്‍മ്മപദ്ധതിയ്ക്ക് തുടക്കമിട്ടതെന്ന് പ്രസിഡന്റ് മോഹന്‍ദാസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Police, Drinking Water, Inauguration, Resident Association with drinking water for policemen working in a hot sun